പത്തനംതിട്ട : ശബരിമല നടവരവില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാള്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. ഭക്തരുടെ എണ്ണത്തിലെ കുറവ് ഒന്നരലക്ഷമാണ്.
അരവണ വില്പനയിലൂടെ വരവ് 61.91 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 73.75 കോടി രൂപയായിരുന്നു.11.84 കോടി രൂപയുടെ കുറവ്.
അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ തവണ ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ കുറവാണ് വിറ്റുവരവിലുണ്ടായത്. കാണിക്ക വരവ് 41.80 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: