ന്യൂദല്‍ഹി:ചന്ദ്രയാന്‍ 3 ഒരു തുടക്കം മാത്രമാണെന്നും 2040ഓടെ ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ന് നമ്മള് ശക്തമാണ്. ഈ മേഖലയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ചന്ദ്രയാന്‍ 3 പ്രക്രിയയുടെ തുടക്കം മാത്രമാണ്, 2040 ഓടെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു.
2047 എല്ലാതരത്തിലും ഭാരതം വികസിതമാകുമെന്നും അദേഹം പറഞ്ഞു. ഗഗന്യാന് പദ്ധതി വിഭാവനം ചെയ്യുന്നത് മൂന്ന് അംഗ സംഘത്തെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് 3 ദിവസത്തെ ദൗത്യത്തിനായി വിക്ഷേപിക്കുകയും അവരെ സുരക്ഷിതമായി ൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തുകൊണ്ട് മനുഷ്യ ബഹിരാകാശ യാത്രാ ശേഷിയുടെ പ്രകടനമാണ് വിഭാവനം ചെയ്യുന്നത്. അമൃത കാലത്തില്‍ ഭാരതത്തിന്റെ മാറ്റം പ്രകടമാണ് എന്ന് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ ഈ പരിപാടി സഹായിക്കും. ബഹിരാകാശ രംഗത്ത് മറ്റൊരു സാങ്കേതിക നാഴികക്കല്ല് കൈവരിച്ചതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആര്‍ഒ) പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: