വാഷിങ്ടണ്‍: രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി വിശ്വാസം മറച്ചുവയ്‌ക്കില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന വിവേക് രാമസ്വാമി. ഒരു ഹിന്ദു പ്രസിഡന്റിനെ അമേരിക്ക അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിവേകിന്റെ പ്രഖ്യാപനം. ഞാനൊരു ഹിന്ദുവാണ്. അത് മറച്ചുവയ്‌ക്കില്ല. ഹിന്ദു, ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ ഒരേ മൂല്യങ്ങളെയാണ് പൊതുവായി പങ്കുവയ്‌ക്കുന്നത്. വ്യാജമായ ഒരു വിശ്വാസപ്രചാരണത്തിന് എന്നെ കിട്ടില്ല, വാഷിങ്ടണിലെ സിഎന്‍എന്‍ ടൗണ്‍ ഹാളിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിവേക് രാമസ്വാമി.
രാഷ്‌ട്രീയനേട്ടത്തിലേക്കുള്ള വഴി മാത്രമാണ് ഞാന്‍ പിന്തുടരുന്നതെങ്കില്‍ എനിക്ക് എന്റെ വിശ്വാസം മറച്ചുവയ്‌ക്കാം. പക്ഷേ ഞാന്‍ അതിന് തയാറല്ല. എന്റെ വിശ്വാസത്തെപ്പറ്റി എല്ലാം ഞാന്‍ നിങ്ങളോട് പറയും. വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഞാന്‍ പരമ്പരാഗതമായ വിശ്വാസങ്ങളിലൂടെയാണ് മുന്നോട്ടുവന്നത്. വിവാഹം പവിത്രമാണെന്നാണ് എന്റെ അച്ഛനമ്മമാര്‍ പഠിപ്പിച്ചത്. കുടുംബങ്ങള്‍ സമൂഹത്തിന്റെ ആണിക്കല്ലാണ്. ഇത്തരം മൂല്യങ്ങള്‍ മറ്റെവിടെനിന്നാണ് ലഭിക്കുക, വിവേക് രാമസ്വാമി ചോദിച്ചു.
ദൈവം ഒന്നേയുള്ളൂ. ദാനം ശീലിക്കുക. രക്ഷിതാക്കളെ ആദരിക്കുക, കൊല്ലരുത്, കള്ളമരുത്, ചതിയരുത്, കളവരുത്, വ്യഭിചാരമരുത്, ആര്‍ത്തിയരുത്… ഇതെല്ലാം എല്ലാ വിശ്വാസങ്ങളിലും പൊതുവായുള്ളതാണ്. ദൈവം ആരിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനുഷ്യനല്ല, ദൈവമാണ് നിശ്ചയിക്കുന്നത്. എന്റെ വിശ്വാസം പറയുന്നത് എല്ലാ വ്യക്തികളും എന്തെങ്കിലും ഒരു ലക്ഷ്യത്തിനായല്ലാതെ ജനിക്കുന്നില്ല എന്നാണ്. ആ ലക്ഷ്യത്തെ പൂര്‍ത്തീകരിച്ചേ മതിയാകൂ, കാരണം ദൈവം എല്ലാവരുടെയും ഉള്ളിലാണ് ഉള്ളത്. അതുകൊണ്ട് നമ്മളെല്ലാവരും തുല്യരാണ്. വിവേക് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാര്‍ക്ക് ജന്മാവകാശപൗരത്വം നല്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിയമലംഘകര്‍ക്ക് പാരിതോഷികള്‍ നല്കാനാവില്ലെന്നായിരുന്നു വിവേകിന്റെ മറുപടി. ഞാനിത് പറയുന്നത് നിയമപരമായി അമേരിക്കയിലേക്ക് കുടിയേറിയ ഒരു അച്ഛന്റെയും അമ്മയുടെയും മകനെന്ന നിലയിലാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷിനില്‍ സംസാരിച്ചപ്പോഴും അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവയാണെന്ന് വിവക് രാമസ്വാമി വ്യക്തമാക്കിയിരുന്നു.. ഭഗവാന്‍ നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യം തരികയും നമ്മിലൂടെ തന്റെ നിശ്ചയത്തെ സാക്ഷാത്കരിക്കുയും ചെയ്യുന്നു. നാം നമ്മുടെ കര്‍ത്തവ്യം ചെയ്യുന്നു; ഭഗവാന്‍ തന്റെ ഭൂമികയും നിറവേറ്റുന്നു. കുടുംബം ജീവിതത്തിന്റെ അടിത്തറയാണ്. മാതാപിതാക്കള്‍ വന്ദ്യരാണ്. വൈവാവിക ബന്ധം പവിത്രമാണ്. എന്നതൊക്കെയാണ് വീട്ടില്‍നിന്ന് പഠിച്ചു വളര്‍ന്ന മൂല്യങ്ങള്‍. അതു തന്നെയാണ് അമേരിക്കയുടെ പരമ്പരാഗതമായ സ്ഥാപിത മൂല്യങ്ങള്‍. അമേരിക്കയുടെ സ്ഥാപിത പാമ്പര്യം ആ ഭാരതീയ സംസ്‌കാരത്തിന്റേതുതന്നെയാണ്. നമ്മുടെ നഷ്ടപ്പെട്ട ആത്മീയതയെ വീണ്ടെടുക്കാനുള്ള കാലഘട്ടിത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ സാമാന്യമൂല്യങ്ങള്‍ വീണ്ടെടുത്ത് വരുന്ന തലമുറയ്‌ക്ക് പങ്കുവയ്‌ക്കുക എന്നത് നമ്മുടെ കടമയും കൂടിയാണ്. വിവേക് രാമസ്വാമി പറഞ്ഞു
.
ഭഗവാന്റെ പണിയായുധമായി നാം പലപ്പോഴും പാത്രീഭവിക്കുമ്പോള്‍ നവീനമായ ചിന്താഗതികള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കേണ്ടി വരും.ഇതാണ് ഭഗവദ്ഗീതയുടെയും സന്ദേശം: ആ പാഠങ്ങളാണ് ഇന്നെന്നെ വ്യവസായ ജീവിതത്തിനുമപ്പുറം ഈ രാജ്യത്തെ നയിക്കുവാനും പുനഃസംയോജിപ്പിക്കുകുവാനുള്ള അവസരം തേടാന്‍ പ്രേരിപ്പിക്കുന്നത്. അമ്മയും അച്ഛനും പഠിച്ച മൂല്യങ്ങളുടെ വിജയത്തിനുവേണ്ടി എന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റും, ശേഷം ഭഗവദ് കരങ്ങളിലാണ്. അച്ഛനെന്നെ പഠിപ്പിച്ചത് ‘സത്യം വദ, ധര്‍മ്മം ചര’ എന്നാണ്. ഞാന്‍ അതില്‍ ഉറച്ചുനില്ക്കുകയും ഊ രാജ്യത്തിന്റെ മൂല്യങ്ങളും അതുതന്നെയാണെന്നും കരുതുകയും ചെയ്യുന്നു രാമസ്വാമി പറഞ്ഞു.
‘എന്റെ വിശ്വാസമാണ് എനിക്ക് സ്വാതന്ത്ര്യം നല്‍കുന്നത്. എന്റെ വിശ്വാസമാണ് ‘പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എനിക്ക് പ്രേരണ നല്‍കിയത്. ഞാന്‍ ഒരു ഹിന്ദുവാണ്.’ ആവര്‍ത്തിച്ചു പറഞ്ഞാണ് വിവേക് രാമസ്വാമി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറുന്നത്.
38 വയസ്സുകാരനായ സംരംഭകനാണ് എഴുത്തുകാരന്‍ കൂടിയായ വിവേക്.് പാലക്കാട് സ്വദേശി രാമസ്വാമിയുടേയും തൃപ്പുണിത്തുറ സ്വദേശി ഡോ ഗീതയുടേയും മകന്‍. ബയോളജിയില്‍ ബിരുദവും നിയമത്തില്‍ ഡോക്ടറേറ്റും നേടിയ വിവേക്, ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ സഹ ഉടമസ്ഥനായി. പിന്നീട് റോയവെന്റ് സയന്‍സസ് എന്ന ബയോടെക് കമ്പനി സ്ഥാപിച്ചു. 2014 ല്‍ അതിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ വിവേക് 2021 വരെ ചെയര്‍മാന്‍ സ്ഥാനത്തു തുടര്‍ന്നു. 2022 ല്‍ സ്‌െ്രെടവ് അസെറ്റ് മാനേജ്‌മെന്റെ എന്ന നിക്ഷേപ സ്ഥാപനത്തിനു തുടക്കമിട്ടു. സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളിലും കമ്പനികളുടെ ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സാമ്പ്രദായികമല്ലാത്ത നിലപാടിലൂടെ ശ്രദ്ധേയനായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: