തിരുവനന്തപുരം: മസാല ബോണ്ട് കേസില്‍ സി പി എം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും എതിരായ മുഴുവന്‍ സമന്‍സുകളും പിന്‍വലിച്ചതായി ഇ ഡി. ഹൈക്കോടതിയിലാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്.
മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും പുതിയ സമന്‍സ് നല്‍കുമെന്ന് ഇ ഡി അറിയിച്ചു.ഒന്നരവര്‍ഷം മുമ്പ് അയച്ച സമന്‍സ് ആണ് നിലവില്‍ പിന്‍വലിച്ചതെന്നും അന്വേഷണം തുടരുമെന്നും ഇഡി അറിയിച്ചു.
വ്യക്തിഗത വിവരങ്ങളാണ് സമന്‍സിലൂടെ തേടിയതെന്നും നിയമവിരുദ്ധമായ സമന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജിയിലാണ് നടപടി. സമന്‍സ് പിന്‍വലിച്ച സാഹചര്യത്തില്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. മസാല ബോണ്ട് കേസില്‍ ഇഡി യ്ക്ക് നിയമപരമായ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: