തൃശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയെന്ന് ഇഡി വെളിപ്പെടുത്തി.ബാങ്ക് ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്ന് ഇഡി വ്യക്തമാക്കി.
അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്.അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന് ഭരണ സമിതിയെ ഭീഷണിപ്പെടുത്തി. സതീഷിന്റെ അനധികൃത ഇടപാടുകള്‍ക്കായി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അരവിന്ദാക്ഷന് വഴിയാണെന്നും ഇഡി വെളിപ്പെടുത്തി.
സതീഷിന്റെ മകളുടെ മെഡിക്കല്‍ പഠനത്തിന് ഫീസ് അടച്ചത് അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെയാണെന്ന് ഇഡി കോടതിയെ അറിയിച്ചു.. അരവിന്ദാക്ഷന്റെ ജാമ്യഹര്‍ജി കോടതി ഈ മാസം 21 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: