കൊല്ലം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം ഒക്ടോബര്‍ വരെ 4,92,223 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി (ഇന്ത്യന്‍ ശിക്ഷാ നിയമം) 2,21,811, എസ്എല്‍എല്‍ (സ്പെഷ്യല്‍ ആന്‍ഡ് ലോക്കല്‍ നിയമം) 2,70,412 കേസുകള്‍. 2022 ല്‍ ആകെ 4,54,836 കേസുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ടുമാസത്തെ കണക്കുകള്‍ വരാനിരിക്കെ ഈ വര്‍ഷം 37387 കേസുകളുടെ വര്‍ധനവ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 16,322 കേസുകള്‍ ഒക്ടോബര്‍വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാത്സംഗം(2178), പീഡനം(3971), തട്ടിക്കൊണ്ടുപോല്‍ (124), സ്ത്രീധന മരണം (7), ഭര്‍ത്താവിന്റെയും ബന്ധുക്കളില്‍ നിന്നുമുള്ള ആക്രമണം (3997), മറ്റു കുറ്റകൃത്യങ്ങള്‍ (6045) ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 18943 (2022), 16199 (2021), 12659(2020) കേസുകളായിരുന്നു ഉണ്ടായിരുന്നത്.
3872 പോക്സോ കേസുകള്‍ ഈ വര്‍ഷം ചെയ്തു. 4518 (2022), 3516(2021), 3042(2020) കേസുകളായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 4254 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 5640 (2022), 4536(2021), 3941(2020)ല്‍ കേസുകളായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ കേസുകള്‍ വര്‍ധിച്ചു. ഇതുവരെ 1143 കേസുകളെടുത്തു. 2022ല്‍ 1222, 2021ല്‍ 1081, 2020ല്‍ 996 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്ത് സൈബര്‍ കേസുകള്‍ കുതിച്ചുയരുകയാണ്. ഒക്ടോബര്‍ 2478കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2022ല്‍ 773, 2021ല്‍ 626, 2020ല്‍ 426 കേസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോപ്റ്റ (സിഗററ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്സ് ആക്ട്) കേസില്‍ 63359 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 2022ല്‍ 79045, 2021ല്‍ 86449, 2020ല്‍ 46970 കേസുകളായിരുന്നു ഉണ്ടായിരുന്നത്. വാഹനാപകടങ്ങള്‍ക്കും കുറവില്ല. 45447 അപകടങ്ങള്‍ ഉണ്ടായി. 3346 പേര് മരിച്ചു. യഥാക്രമം 2022ല്‍ അപകടം 49307, മരണം 4317, 2021ല്‍ 40204, 3429, 2020ല്‍ 30510, 2979.
പ്രതികരിക്കാൻ ഇവിടെ എഴുതുക: