മറ്റുള്ള സിനിമാ താരങ്ങളെപ്പോളെ ഡിപ്ലോമാറ്റിക്കായി സംസാരിച്ച് കണ്ണിൽപൊടിയിട്ട് പോകുന്നതിനോട് യോജിപ്പില്ലാത്ത നടൻ കൂടിയാണ് ഷൈൻ. പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് ഷൈനിന്റെ ചിന്തകളോട് താൽപര്യമാണ്. അതേസമയം എതിർക്കുന്നവർ ഷൈൻ ലഹരി ഉപയോഗിച്ച് സ്ഥിരത നഷ്ടപ്പെട്ട് പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുവെന്നാണ് കുറ്റപ്പെടുത്താറ്.
ഇപ്പോഴിതാ ഷൈനിന്റെ ഏറ്റവും പുതിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട അവതാരകയുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം നൽകിയത്. ഇന്നേവരെ ഷൈൻ പ്രതികരിച്ചതുപോലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റൊരു താരം പ്രതികരിച്ചിട്ടുണ്ടാകുമോയെന്ന് സംശയമാണ്.
സിനിമയിൽ നായകന്മാരേക്കാൾ കുറഞ്ഞ ശബളമാണല്ലോ നായികമാർക്ക് ലഭിക്കുന്നത് എന്നതിനെ കുറിച്ച് ആയിരുന്നു അവതാരകയുടെ ചോദ്യം. വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോൾ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കപ്പെടുന്ന നയൻതാരയ്‌ക്ക് അത്ര പ്രതിഫലമില്ലല്ലോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
ഒരു നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍ എന്നായിരുന്നു ഷൈൻ അതിന് നൽകിയ മറുപടി. ‘സൂപ്പര്‍സ്റ്റാറുകളെന്ന് വിളിക്കുന്നവര്‍ക്കൊക്കെ വിജയ്‌യുടെ സാലറി കിട്ടുമോ?. അങ്ങനെയെങ്കില്‍ മമ്മൂട്ടിയ്‌ക്കും മോഹന്‍ലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്?. കമല്‍ ഹാസനോ? അവരേക്കാള്‍ നല്ല നടനാണോ വിജയ്..? അല്ലല്ലോ. അപ്പോള്‍ ഒരു നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍. അത് ആണാവണം പെണ്ണാവണം എന്നുമില്ല.’
‘മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ’, എന്നായിരുന്നു ഷൈനിന്റെ മറുപടി. വീഡിയോ പുറത്തെത്തിയതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു. ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രമെന്നാണ് ഷൈൻ ആരാധകർ താരത്തെ പ്രശംസിച്ച് കുറിച്ചത്. അതേസമയം മദ്യത്തെയും ബൈബിളിനേയും കുറിച്ച് ഷൈൻ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: