പുല്‍പ്പള്ളി: മില്യണര്‍ ഫാര്‍മര്‍ ദേശീയ പുരസ്കാരം വയനാട് സ്വദേശി റോയ് ആന്റണി കവളക്കാട്ടിലിന്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും കൃഷി ജാഗരണും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മില്യണര്‍ ഫാര്‍മര്‍ അവാര്‍ഡിന്റെ ദേശീയതല പുരസ്കാരമാണ് റോയ് കവളക്കാട്ടിന് ലഭിച്ചത്.
ദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ ബ്രസീല്‍ അംബാസഡര്‍ കെന്നെത് ഫെലിക്സ് ഹെക്സയന്സ്കിട നോബര്‍ഗ് പുരസ്കാരം സമ്മാനിച്ചു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പര്‍ഷോത്തം റുപാല, സാധ്വി നിരഞ്ജന് ജ്യോതി, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, എംപിമാര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അമ്പലവയല്‍ കെവികെ മേധാവി ഡോ. സഫിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അവാര്‍ഡിനായി റോയിയുടെ പേര് നിര്‍ദേശിച്ചത്. കാപ്പി കൃഷിയിലൂടെ പരീക്ഷണം നടത്തി വിദേശത്തും ഇന്ത്യയിലും ഏറെ ശ്രദ്ധ നേടിയ യുവ കര്‍ഷകനാണ് റോയി പുല്‍പ്പള്ളി, ശിശുമല കവളക്കാട്ട് പരേതനായ പാപ്പച്ചന്റെയും, പരേതയായ ബ്രിജിതയുടെയും മകനാണ്. ഭാര്യയും മക്കളും റോയിയുടെ കൃഷിരീതിക്ക് പ്രോത്സാഹനവുമായി ഒപ്പം തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: