മോദിയുടെ കീഴില്‍ ഇന്ത്യ മുന്നോട്ടു പോകുക തന്നെയാണെന്നും അതിന് ഐക്യരാഷ്ട്രസഭ വികസന പദ്ധതികളുടെ (യുഎന്‍ഡിപി) കണക്കുകള്‍ നോക്കിയാല്‍ മതിയെന്നും രാഷ്ടീയനിരീക്ഷനായ ഫക്രുദ്ദീന്‍ അലി. ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് ഫക്രുദ്ദീന്‍ അലിയുടെ ഈ പ്രതികരണം. ഇടയില്‍ മോദിയെ എതിര്‍ക്കാന്‍ ശ്രമിച്ച സി.ആര്. നീലകണ്ഠനോട് ഫക്രുദ്ദീന്‍ കയര്‍ക്കുകയും ചെയ്തു.
നോട്ട് നിരോധനം ഗുണം ചെയ്തു
മോദിയുടെ ഭരണത്തില്‍ ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റമുണ്ട്. നോട്ട് നിരോധനം ഇന്ത്യയെ തകര്‍ത്തു എന്നാണ് ഇടത് ബുദ്ധിജീവികളുടെ പ്രചാരണം. പക്ഷെ നോട്ട് നിരോധനം (ഡീമോണിറ്റൈസേഷന്) ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങള്‍ പോസിറ്റീവായാണ് കണ്ടത്. അതാണ് നോട്ട് നിരോധനത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പിലെ യോഗിയുടെ വിജയത്തിന് കാരണം. -ഫക്രുദ്ദീന്‍ അലി പറയുന്നു.
മോദി ഭരണത്തില്‍ തൊട്ടറിയാവുന്ന മാറ്റം
ഇതിനെ സി.ആര്. നീലകണ്ഠന് എതിര്‍ത്തപ്പോള്‍ ‘സായിപ്പന്മാര് പറയുന്ന ചില സൂചികകളും കണക്ക് പട്ടികകളും നോക്കി ഇവിടുത്തെ ബുദ്ധിജീവികള്‍ ഇന്ത്യയിലെ യാഥാര്‍ത്ഥ്യം കാണാന്‍ ശ്രമിക്കുന്നില്ല’. എന്നായിരുന്നു ഫക്രൂദ്ദീന്റെ മറുപടി. മോദിയുടെ ഭരണത്തില്‍ സംഭവിച്ച പ്രത്യക്ഷമായ തൊട്ടറിയാവുന്ന മാറ്റം നിങ്ങള്‍ കാണാത്തതാണ് പ്രശ്നമെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞു
‘കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യ കൂപ്പ് കുത്തുകയാണ്. ഇന്ത്യയെപ്പറ്റി നല്ലത് പറയുന്ന ഏത് ഇന്‍ഡക്സാണ് ഉള്ളത്? ‘- സി.ആര്. നീലകണ്ഠന് ചോദിച്ചു. “ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞു. അത് ഐക്യരാഷ്ട്രസഭയുടെ കണക്കാണ്. മോദിയുടെ കീഴില്‍ ഇന്ത്യ ക്രമേണ ഉയര്‍ന്നുവരികയാണ്”.- ഫക്രുദ്ദീന്‍ അലി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വികസനവും ഇന്ത്യയിലില്ലെന്നായിരുന്നു സി.ആര്. നീലകണ്ഠന്റെ അടുത്ത അഭിപ്രായം. എന്നാല്‍ മാനുഫാക്ചറിംഗ് രംഗത്തും മെയ്ക് ഇന്‍ ഇന്ത്യയിലൂടെയും മോദി ഇന്ത്യയില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയില്‍ പല രീതിയില്‍ ഉള്ള പ്രത്യക്ഷമായ മാറ്റങ്ങള്‍ക്കും കാരണം മോദിയാണ്. – ഫക്രുദ്ദീന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: