തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. രാഷ്‌ട്രപതിയേയോ ഗവര്‍ണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പായ ഐപിസി 124 ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കുറ്റവും ഇവര്‍ക്കെതിരെ ചുമത്തും.ഏഴ് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത്.
ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് ആദ്യം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ചുമത്തിയത്.എന്നാല്‍ ശക്തമായ വകുപ്പ് ചുമത്താനും റിപ്പോര്‍ട്ട് നല്‍കാനും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ആവശ്യപ്പെട്ടതോടെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ നിര്‍ബന്ധിതമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: