ഇസ്ലാമബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു പൊലീസ് സ്റ്റേഷന്റെ പ്രധാന ഗേറ്റില്‍ സ്ഫോടകവസ്തു നിറച്ച വാഹനം പൊട്ടിത്തെറിച്ചു 22 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.
ഭീകരരും സുരക്ഷാ സേനയും തമ്മില്‍ മണിക്കൂറുകളോളം വെടിവയ്പുമുണ്ടായി. മൂന്ന് ഭീകരരെ സുരക്ഷാ സേന വെടിവച്ച് കൊന്നു.
ചില പൊലീസ് ഉദ്യോഗസ്ഥരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട തീവ്രവാദികളെ പിടികൂടാന്‍ പൊലീസ് പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാനിലാണ് ആക്രമണമുണ്ടായത്.പുതുതായി രൂപീകരിച്ച തീവ്രവാദ സംഘടനയായ തെഹ്രീകെ ജിഹാദ് പാകിസ്ഥാന് ആണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: