Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാനഡ , ഇസ്രായേൽ , യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാജ റിക്രൂട്ട്മെന്റ്; ഏജന്റുമാർക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം    

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 11:33 pm IST
in Kerala

തിരുവനന്തപുരം: കാനഡ / ഇസ്രായേൽ / യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിൽ വാഗ്ദാനം നൽകി തൊഴിൽ അന്വേഷകരെ വഞ്ചിക്കുന്നതായ പരാതികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇത്തരം ഏജന്റുമാർ വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഫേസ്ബുക്, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെയാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇവയുടെ വിശദ വിവരങ്ങൾ ഒന്നും തന്നെ എവിടെയും ലഭ്യമാകുന്നില്ല. വാട്സ്ആപ്പ് വഴി മാത്രമാണ് ഇവർ ആശയവിനിമയം നടത്തി വരുന്നത്. ആയതിനാൽ അവരുടെ വിവരങ്ങളോ, സ്ഥലമോ, വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ നിജസ്ഥിതിയോ മനസിലാക്കാൻ സാധിക്കാതെ വരുന്നു.

മേൽ വസ്തുതകൾ പരിഗണിച്ച് വിദേശതൊഴിൽ തേടുന്ന വ്യക്തികൾ അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ സ്വീകരിക്കാവു എന്ന് അഭ്യർത്ഥിക്കുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ റിക്രൂട്ടിംഗ് ഏജന്റുമാരും അപ്രകാരം ലഭ്യമായ ലൈസൻസ് നമ്പർ അവരുടെ ഓഫീസിലും ന്യൂസ് പേപ്പർ, സോഷ്യൽ മീഡിയ തുടങ്ങിയവയിലെ പരസ്യങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. വിദേശ തൊഴിൽ ലക്ഷ്യമിടുന്ന വ്യക്തികൾ www.emigrate.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് റിക്രൂട്ടിംഗ് ഏജന്റുമാരെ സംബന്ധിക്കുന്ന നിജസ്ഥിതി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഒരു ഏജന്റ് അവർ നൽകുന്ന സേവനങ്ങൾക്ക് 30000+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇപ്രകാരം ഈടാക്കുന്ന തുകയ്‌ക്ക് കൃത്യമായ രസീതും ചോദിച്ചു വാങ്ങേണ്ടതാണ്. ഇത്തരം വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോൾ വഞ്ചിക്കപ്പെടാനും ഗുരുതരമായ അപകടവസ്ഥ ഉണ്ടാകുവാനും വാഗ്ദാനം ചെയ്യപ്പെട്ട ജോലിയിൽ പ്രവേശിപ്പിക്കപ്പെടാതിരിക്കാനും വിദേശത്തെ ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യങ്ങളിൽ അകപ്പെടാനുമുള്ള സാധ്യതകൾ ഏറെയാണ്. രജിസ്റ്റർ ചെയ്യാത്ത ഏജൻസികൾ വിദേശ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എമിഗ്രേഷൻ ആക്ട് 1983യുടെ ലംഘനവും മനുഷ്യകടത്തിനു തുല്യവും ശിക്ഷാർഹവുമായ ക്രിമിനൽ കുറ്റമാണ്.

പരാതികൾക്കും അന്വേഷണങ്ങൾക്കും സമീപിക്കുക:

I. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസ്,
വിദേശകാര്യ മന്ത്രാലയം,
അഞ്ചാം നില, നോർക്ക സെന്റർ, തൈക്കാട് . പി.ഒ.
തിരുവനന്തപുരം-695014.
ഫോൺ :0471-2336625
ഇ-മെയിൽ : [email protected]

II. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസ്,
വിദേശകാര്യ മന്ത്രാലയം,
ഗ്രൗണ്ട് ഫ്ലോർ, ആർപിഒ ബിൽഡിംഗ്, പനമ്പിള്ളി നഗർ,
കൊച്ചി-682036 ഫോൺ: 0484-2315400 ഇ-മെയിൽ:: [email protected]

Tags: IsraeleuropeFake recruitmentCanada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

World

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

Football

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.