ന്യൂദല്‍ഹി: 1949ല്‍ ഭാരതത്തോട് സംയോജിപ്പിച്ചതോടെ ജമ്മുകശ്മീരിന്റെ ആഭ്യന്തര പരമാധികാരമേ ഇല്ലാതായെന്ന് സുപ്രീം കോടതി. പ്രഖ്യാപനമുണ്ടായതോടെ സംയോജനക്കരാറിന്റെ എട്ടാം ഖണ്ഡിക തന്നെ ഇല്ലാതായി.
ജമ്മുകശ്മീരിന് അഭ്യന്തരമായ പരമാധികാരമുണ്ടെന്ന് ഭരണഘടനയില്‍ പറയുന്നില്ല. 1949ലെ യുവരാജ് കരണ്‍സിങ്ങിന്റെ പ്രഖ്യാപനവും ഭരണഘടനയും അത് (ആഭ്യന്തര പരമാധികാരം ഇല്ല എന്നത്) അരക്കിട്ട് ഉറപ്പിക്കുന്നു.
ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമേ ജമ്മുകശ്മീരിനുമുള്ളു, കോടതി ചൂണ്ടിക്കാട്ടി.
വിധിയില്‍ സംതൃപ്തിയോടെ തുഷാര്‍ മേത്ത
സുപ്രീം കോടതിയി വിധിയില്‍ സംതൃപ്തിയും സന്തോഷവും പ്രകടിപ്പിച്ച് സോൡസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമനടപടികളിലും ആദ്യന്തം പങ്കാളിയായ നിയമജ്ഞനാണ് തുഷാര്‍ മേത്ത.
വിധിയില്‍ സംതൃപ്തിയുണ്ടെന്നു പറഞ്ഞ അദ്ദേഹം ഭാരതത്തിന് ഇത് ചരിത്രപരമായ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ വലിയൊരു മണ്ടത്തരമാണ് തിരുത്തിയിരിക്കുന്നത്. ജമ്മുകശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങളാണ് അഞ്ച് ജഡ്ജിമാരും ഉറപ്പാക്കിയിരിക്കുന്നത്. 370ാം വകുപ്പ് നീക്കിയതോടെ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ വീക്ഷണമാണ് പൂര്‍ത്തീകരിച്ചരിക്കുന്നത്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അനുഗ്രഹിക്കുന്നുണ്ടാവും. അദ്ദേഹം പറഞ്ഞു.
2019 ആഗസ്ത് അഞ്ചിനു മുന്‍പ് 370 വകുപ്പ് നീക്കുന്നതുമായി ബന്ധപ്പെട്ട്, ഭരണഘടനാപരവും നിയമപരവുമായ എല്ലാ നടപടികളിലും പങ്കാളിയായ ഒരേ ഒരു അഭിഭാഷകനാണ് ഞാന്‍. കോടതിയുടെ മുന്‍പാകെ കേസ് വാദിച്ചതും ഞാനായിരുന്നു. അതിനാല്‍ ഇന്ന് എനിക്കും ചരിത്രപരമായ ദിവസമാണ്. അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനു വേണ്ടി ഹാജരായവര്‍
അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളസിറ്റര്‍ ജനറല്‍മാരായ കെ.എം. നടരാജ്, വിക്രംജിത് ബാനര്‍ജി, അഭിഭാഷകനായ കനു അഗര്‍വാള്‍.
കേന്ദ്രത്തെ സഹായിച്ചവര്‍
മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി. ഗിരി, ഗുരുകൃഷ്ണകുമാര്‍.
ഭരണഘടന ബാധകം ഒരു പോലെയല്ലാത്ത ഫെഡറലിസം
ഭരണഘടനയിലെ 370ാം വകുപ്പ് സംബന്ധിച്ച പല വാദങ്ങളും പരമോന്നത നീതി പീഠം തള്ളി. ഈ വകുപ്പ് മൂന്നു കാര്യങ്ങളില്‍ ഉറപ്പ് നല്കുന്നു എന്നായിരുന്നു വാദം.
ഒന്ന്: അസിമെട്രിക് ഫെഡറലിസം (അതായത് പല സംസ്ഥാനങ്ങള്‍ക്കും പല തരത്തിലുള്ള അധികാരവും ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണ അവകാശവുമുണ്ട്.)
രണ്ട്. ഓട്ടോണമി അഥവാ സ്വയം ഭരണാവകാശം.
മൂന്ന്: നിയമസഭ വഴി ജമ്മു കശ്മീരിലെ ജനങ്ങളുടെ അനുമതി. ഒരു പോലെയല്ലാത്ത ഫെഡറലിസം അഥവാ അസിമെട്രിക് ഫെഡറലിസം എന്നാല്‍ പ്രത്യേക പദവിയല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പല സംസ്ഥാനങ്ങള്‍ക്കും ഇത്തരം പല അധികാരമുണ്ടെന്നും അവര്‍ വാദിച്ചു. ഇത് തള്ളിയ കോടതി 370 ാം വകുപ്പ് താത്ക്കാലികമാരെന്നും പ്രത്യേക സാഹചര്യത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണെന്നും വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക അധികാരമൊന്നും ഇല്ലെന്നും ഇതര സംസ്ഥാനങ്ങളെപ്പോലെ മാത്രമാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: