തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെടാന്‍ സാധ്യത. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന കരാറുകാര്‍ സേവനം നിര്‍ത്തിവച്ച പശ്ചാത്തലത്തിലാണിത്.
നാളെ മുതല്‍ റേഷന്‍ വസ്തുക്കള്‍ കടത്തിക്കൊണ്ടു വരുന്നത് പൂര്‍ണമായി നിര്‍ത്തിവെക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കുടിശിക ലഭിക്കാത്തതാണ് കാരണം.
പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് കരാറുകാര്‍ പറഞ്ഞു. നൂറ് കോടിയോളം രൂപയുടെ കുടിശികയുണ്ടെന്ന് കരാറുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: