മുംബൈ: അദാനി അടുത്ത പത്ത് വര്‍ഷത്തില്‍ വിവിധ മേഖലകളിലെ ബിസിനസുകളില്‍ മുടക്കാന്‍ പോകുന്നത് ഏകദേശം ഏഴ് ലക്ഷം കോടി രൂപ. അദാനിയുടെ പ്രതിച്ഛായയെ തകര്‍ക്കാന്‍ നോക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, ഒസിസിആര്‍പി റിപ്പോര്‍ട്ട്, മഹുവ മൊയ്ത്ര എന്നീ എതിര്‍പ്പുകളെ മറികടന്ന് ആഗോളനിക്ഷേപകര്‍ക്കിടയില്‍ വിശ്വാസ്യത നിലനിര്‍ത്തി അദാനി മുന്നേറി.
2022 ജനവരിയില്‍ അദാനിയെ മുറിവേല്‍പ്പിച്ചുകൊണ്ട് ഹിന്‍ഡന്‍ ബര്‍ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നു, ഓഹരിവില ഉയര്‍ത്തിക്കാട്ടുന്നു എന്ന് തുടങ്ങി ഒരു പിടി ആരോപണമാണ് ഉയര്‍ത്തിയത്. അത് ഏറ്റുപിടിക്കാന്‍ രാഹുല്‍ഗാന്ധിയും ജയറാം രമേഷും കൂട്ടരും. പക്ഷെ അദാനി മെല്ലെ മെല്ലെ ചുവടുകള്‍ വെച്ച് ഹിന്‍ഡന്‍ബര്‍ഗ് സൃഷ്ടിച്ച കരിനിഴലിനെ മറികടന്നു.
പിന്നീട് മോദിയുടെ ഭരണം അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ഒസിസിആര്‍പി എന്ന വിദേശ ജേണലിസ്റ്റുകള്‍ അധികമായി ജോലി ചെയ്യുന്ന സ്ഥാപനം അദാനിയ്‌ക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ചപ്പോഴും ഇന്ത്യയില്‍ കുഴലൂതാന്‍ രാഹുല്‍ഗാന്ധിയും വൈര്‍ മാസികയും ഹിന്ദു ദിനപത്രവും ഉണ്ടായിരുന്നു. എന്നാല്‍ അതിനെയും അദാനി മറികടന്നു. ഒടുവില്‍ അദാനിയ്‌ക്കെതിരെ സെബി നടത്തുന്ന അന്വേഷണം ശരിയാണെന്ന് സുപ്രീംകോടതി തന്നെ വിധിച്ചു. അതോടെ അദാനിയെ വലവിരിച്ച് വീഴ്‌ത്താന്‍ ശ്രമിച്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും തിരിച്ചടി കിട്ടി. ഇപ്പോള്‍ അദാനിയെ പൊളിച്ചുകാട്ടാന്‍ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്ന മഹുവ മൊയ്ത്രയ്‌ക്ക് പാര്‍ലമെന്‍റ് സീറ്റ് തന്നെ നഷ്ടമായി.
ഇതിനിടെ അദാനി അടുത്ത ചുവടുവെയ്പിലേക്ക് നീങ്ങുകയാണ്. തന്റെ ബിസിനസുകളില്‍ അദാനില്‍ വില്‍മര്‍ പോലുള്ള ബിസിനുസുകള്‍ വിറ്റ് കളഞ്ഞ് അദാനി ഹരിത ഊര്‍ജ്ജം, തുറമുഖം പോലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനുള്ള ശ്രമത്തിലാണ്. അടുത്ത പത്ത് വര്‍ഷങ്ങളില്‍ വിവിധ മേഖലകളിലായി അദാനി നിക്ഷേപിക്കാന്‍ പോകുന്നത് ഏഴ് ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യവികസന കമ്പനിയായി മാറുകയാണ് അദാനിയുടെ ഒരു ലക്ഷ്യം.
അദാനി എന്‍റര്‍പ്രൈസസ് ആയിരിക്കും വിവിധ ബിസിനസുകളുടെ വളര്‍ച്ചയ്‌ക്ക് മേല്‍നോട്ടം വഹിക്കുക. ഇതില്‍ ഖനനം, പ്രതിരോധം, എയ്റോസ്പേസ്, സോളാറില്‍ നിന്നുള്ള ഹരിത ഊര്‍ജ്ജനിര്‍മ്മാണം, റോഡുകള്‍, മെട്രോകള്‍, റെയിലുകള്‍, ഡേറ്റ കേന്ദ്രങ്ങള്‍, റിസോഴ്സ് മാനേജ്മെന്‍റ്, തുറമുഖ ബിസിനസ് അങ്ങിനെ അടിസ്ഥാനസൗകര്യം, ഊര്‍ജ്ജം എന്നീ മേഖലകളിലെ വിവിധ സംരംഭങ്ങളില്‍ പണം മുടക്കുകയാണ് ലക്ഷ്യം. അദാനി തുറമുഖങ്ങള്‍ 2040ല്‍ ന്യൂട്രല്‍ കാര്‍ബണ്‍ ബഹിര്‍ഗമന തുറമുഖമാകും. അതായത് തുറമുഖത്ത് നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ സീറോ ആക്കും.
ഒരു ഭാഗത്ത് തുറമുഖം പണിയുമ്പോഴും കണ്ടല്‍ക്കാടുകളും അദാനി വളര്‍ത്തുന്നു. ഇപ്പോള്‍ 5000 ഹെക്ടര്‍ കണ്ടല്‍വനമാണ് വളര്‍ത്തുന്നത്. ഗുജറാത്തിലെ കച്ച് മരുഭൂമിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി (ഹരിതഊര്‍ജ്ജം നിര്‍മ്മിക്കാനുള്ള ) പാര്‍ക്കാണ് അദാനി നിര്‍മ്മിക്കുന്നത്. ഭൂമിയുടെ ഹരിതഭാവിയാണ് അദാനി ലക്ഷ്യമാക്കുന്നത്. രണ്ട് കോടി വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ ഈ ഗ്രീന്‍ എനര്‍ജി പാര്‍ക്ക് സഹായകരമാകും. ഇവിടെ 30 ജിഗാവാട്ട് ഹരിതവൈദ്യുതോര്‍ജ്ജമാണ് സൂര്യപ്രകാശത്തില്‍ നിന്നും നിര്‍മ്മിക്കുക. സൂര്യപ്രകാശം, കാറ്റ് എന്നിവയില്‍ നിന്നും വൈദ്യുതി സൃഷ്ടിക്കാന്‍ മുന്ദ്രയിലും അദാനി പുനരുപയോഗ ഊര്‍ജ്ജനിര്‍മ്മാണ പദ്ധതി തുടങ്ങും. അദാനി ടോട്ടല്‍ ഗ്യാസ് പദ്ധതി പൈപ്പിലൂടെ പ്രകൃതിവാതകം നഗരങ്ങളിലെ വീടുകളിലേക്ക് നല്‍കുന്ന പദ്ധതിയാണ്.
അദാനിയ്‌ക്കെതിരെ സെബി നടത്തുന്ന അന്വേഷണം നേര്‍വഴിക്കാണെന്നും സെബിയുടെ കണ്ടെത്തല്‍ ശരിയാണെന്നും ഉള്ള സുപ്രീംകോടതിയുടെ അനുകൂല വിധിയും യുഎസ് സര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനമായ ഡിഎഫ് സി അദാനിയെ കുറ്റവിമക്തനാക്കിയതും അദാനിയിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു. അദാനി ഓഹരികളുടെ വില വര്‍ധിച്ചതോടെ അദാനി വീണ്ടും ലോകത്തിലെ 16ാമത്തെ സമ്പന്നനായെന്ന് ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് അദാനി ഏഴ് ലക്ഷം കോടി രൂപ മുടക്കി അടുത്ത കുതിപ്പിന് ഒരുങ്ങുന്നത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: