സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ച് ദേശീയമാധ്യമത്തിന് നല്‍കിയ ഒരഭിമുഖത്തില്‍ രഞ്ജിത്തിന്റെ പ്രതികരണമാണ്് ഹരീഷ് പേരടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
രഞ്ജിത്തിന്റെ അഭിമുഖത്തില്‍ ഭീമന്‍ രഘുവിനെ നന്നേ അപമാനിച്ചായിരുന്നു കമന്റുകള്‍.
’15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്’- രഞ്ജിത്ത് പറഞ്ഞതിങ്ങനെ…
ഇനി ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് നോക്കാം…
‘രാജാവിനെ പുകഴ്‌ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു…ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി …സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു…മണ്ട സലാം..???’
രാജാവിനെ പുകഴ്‌ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി…
Posted by Hareesh Peradi on Sunday, December 10, 2023
ഇതിനോടൊപ്പം അന്നത്തെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയിട്ടല്ലേ ഉള്ളു. കാത്തിരുന്നു കാണാം…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: