ഭുവനേശ്വര്‍: കോണഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ കമ്പനികളില്‍ നിന്നും പിടിച്ച 300 കോടിയുടെ കള്ളപ്പണം 176 ബാഗില്‍ കിട്ടിയെന്നും അതില്‍ 140 ബാഗുകള്‍ നാല് ദിവസം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയെന്നും നോട്ടെണ്ണല്‍ ചുമതലയുള്ള എസ്ബിഐ റീജ്യണല്‍ മാനേജര്‍ ഭഗത് ബെഹ്റ.
#WATCH | Odisha: SBI Regional Manager, Bhagat Behera says, "We received 176 bags and 140 of them have been counted, the rest will be counted today. Officials from 3 banks are involved in the counting process, 50 of our officials are involved. About 40 (currency counting) machines… https://t.co/MWKPKaLtDr pic.twitter.com/gchAyqynI8
— ANI (@ANI) December 10, 2023
ബാക്കി 36 ബാഗുകള്‍ ഞായറാഴ്ച എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ബാങ്കുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കള്ളപ്പണം എണ്ണാന്‍ എത്തിയിട്ടുണ്ട്.
ആകെ 50 ബാങ്ക് ഉദ്യോഗസ്ഥരാണ് നോട്ടെണ്ണുന്നതിന് ഉള്ളത്. ആകെ 40 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 25 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചെന്നും ബാങ്കി 15 യന്ത്രങ്ങള്‍ കരുതലായി വെച്ചിരിക്കുകയാണെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നും കണ്ടെടുത്ത 300 കോടി കള്ളപ്പണത്തിലെ നോട്ടുകെട്ടുകളില്‍ അധികവും നടു കീറിയ, പൂപ്പല്‍ പിടിച്ച നിരോധിച്ച 500 രൂപ നോട്ടുകള്‍. ഇത്രയ്ക്കധികം പഴയ 500 രൂപ നോട്ടുകള്‍ എങ്ങിനെ എത്തി എന്നതാണ് അത്ഭുതമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: