പത്തനംത്തിട്ട: മണ്ഡല മകരവിളക്ക്കാലം സംസ്ഥാന സര്‍ക്കാരിനും, ദേവസ്വംബോര്‍ഡിനും ചാകരക്കാലം എന്ന നിലപാടാണ് കാണാന്‍ സാധിക്കുന്നത്. അതിനുവേണ്ടി എന്ത് നീതികേടിനും സര്‍ക്കാര്‍ തയ്യാറാണെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി.
എങ്ങനെയെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിന്റെ ഇരട്ടിപണം ലഭിക്കണം. സര്‍ക്കാര്‍ ഖജനാവിന്റെ ഓട്ടയടയ്ക്കാന്‍ അയ്യപ്പന്മാരും മാളികപ്പുറവും സന്നിധാനത്തേക്കിരച്ചെത്തണം. അവരുടെ തോള്‍സഞ്ചിയിലും മടിശീലയിലുമുള്ള പണക്കിഴികള്‍ ഭണ്ഡാരങ്ങളില്നിറയണം. അത്രമാത്രമെ പിണറായി രാജാവിന് ചിന്തയുള്ളുവെന്നും അദേഹം പരിഹസിച്ചു.
ശബരിമല പോലെ ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന് ആവശ്യമുള്ള എന്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ സംസ്ഥാനഭരണകൂടം തയ്യാറായൊ എന്ന് അദേഹം ചോദിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അതിന്റെ ഇരട്ടി ഭക്തര്‍ കഴിഞ്ഞ മൂന്നുനാലു ദിവസമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും കുടുങ്ങി കിടക്കുന്നു.
വഴിയോരങ്ങളില്‍ രണ്ട് ദിവസമായി നിര്‍ത്തിയിട്ടിരിക്കുന്ന അന്യസംസ്ഥാനക്കാരായ സ്വാമിമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് സര്‍ക്കാരും ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുന്നു. എരുമേലിയിലും, വടശ്ശേരിക്കരയിലും, നിലയ്ക്കലിലും ഭക്തജന തിരക്കുമൂലം നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. പമ്പമുതല്‍ കിലോമീറ്ററുകള്‍നീളുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് കാണാന്‍ സാധിക്കുന്നതെന്നും അദേഹം പറഞ്ഞു.
സന്നിധാനത്തും സമീപത്തെ വനത്തിനുള്ളിലും കുടുങ്ങികിടക്കുന്നവര്‍ക്ക് കുടിക്കുവാന്പോലും വെള്ളം കിട്ടുന്നില്ല. പ്രായമായവരും കുട്ടികളും ദേഹാസ്സ്ഥ്യഥ്യം മൂലം കുഴഞ്ഞുവീഴുകയാണ്. ഭക്തര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുവാന്‍ ആവശ്യത്തിന് ആംബുലന്‍സുകളില്ല. ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന് നവകേരളസദസ്സിന് മോടികൂട്ടാന്‍ സമീപ ജില്ലയിലുള്‍പ്പെടെയുള്ള മുഴുവന്‍ പോലീസുകരേയും സര്‍ക്കാര്‍ കൊണ്ടുപോയിരിക്കുകയാണ്.
നമ്പര്‍ വണ്‍ കേരളത്തിന്റെ ആരോഗ്യമന്ത്രിയും പത്തനംതിട്ട സ്വദേശിനിയുമായ വീണാജോര്ജ്ജാണെങ്കില് നവകേരളസദസ്സിന്റെ ലഹരിയിലും. സന്നിധാനത്തും, ഏരുമേലിയിലും ഉള്‍പ്പെടെ ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരൊ ഡോക്ടര്‍മാരൊ ഇല്ലാത്ത അവസ്ഥ.സര്‍ക്കാരിന്റെ ലക്ഷ്യം പരമാവധിഭക്തരെ ‘ദേവസ്വംഭണ്ഡാര’ത്തിനരികിലെത്തിക്കുക എന്ന് മാത്രമാണെന്നും അദേഹം കുറ്റപ്പെടുത്തി.
ഇതൊക്കെയാണെങ്കിലും കെ.എസ്.ആര്.ടി.സിയുടെ കൊള്ള നിര്‍ബാധം നടക്കുന്നുണ്ട്. ഈശ്വരവിശ്വാസിയല്ലാത്ത ദേവസ്വംമന്ത്രിയും, എട്ടും പൊട്ടും തിരിയാത്ത തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഈ മണ്ഡലകാലത്തെ, കറവപ്പശുവിന്റെ അകിട് ചുരത്തുന്ന വെറുമൊരു കറവക്കാരനായിമാറുന്നു. സര്‍ക്കാരിനും വകുപ്പിനും ആവശ്യം കാണിക്കയും വഴിപാടും വഴി ലഭിക്കുന്നവരുമാനം മാത്രമാണ്. അതിനുവേണ്ടി മാത്രമാണവര്‍ മണ്ഡലമകരവിളക്ക് കാലത്തെ കാണുന്നതെന്നും എന്‍. ഹരി വിമര്‍ശിച്ചു.
2011 ജനുവരി 14ന് രാത്രി 8 മണിയോടെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിവന്ന 102 അയ്യപ്പന്മാരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം ഞാന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു.ഇനിയുമൊന്ന് ആവര്ത്തിക്കുവാനാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നതെങ്കില്‍, അത് സി.പി.എം ആഗ്രഹിക്കുന്നത് പോലെ ശബരിമലയെ തകര്‍ക്കലാണ്. അത് ഭക്തര്‍ കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് ഭരണകൂടം ചിന്തിക്കരുത്. അതിനാല്‍ അങ്ങയുടെ വിനോദയാത്രയ്ക്കിടയ്ക്ക് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുവാനും, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനുംവേണ്ടി അല്പസമയം കണ്ടെത്തണമെന്ന് സൂചിപ്പിക്കുന്നുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: