ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുടെ വാദങ്ങള്‍ തെറ്റാണെന്ന് ഭാരതം. കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഒരു തെളിവും നല്‍കിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കാനഡയെ രേഖമൂലം ഇത് അറിയിച്ചിട്ടുമുണ്ട്.
കാനഡ നിരന്തരം ഭാരതത്തിന്റെ സഹകരണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നടപടിയെടുക്കാന്‍ വേണ്ട യാതൊരു തെളിവും കനേഡിയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കാനഡയിലെ സുരക്ഷാ അന്തരീക്ഷം മോശമാണ്. ഭാരത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം കാരണം കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ തടസപ്പെട്ടു. ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള ആശങ്ക കാനഡയെ അറിയിച്ചിട്ടുണ്ട്. ഭീകരരുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭാരതം ആവശ്യപ്പെട്ടിട്ടുമുണ്ട്. മുരളീധരന് ലോക്സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: