(വിവാഹദിനാഘോഷം തുടര്‍ച്ച)
വിവാഹദിനം വിവാഹസംസ്കാരത്തിന്റെ സംക്ഷിപ്തരൂപത്തില്‍ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ആ കര്മ്മകാണ്ഡപ്രക്രിയകള് അവലംബിച്ച് അവ താഴെ പറയുന്ന ക്രമത്തില്‍ ചെയ്യുക.
മംഗളാചരണം, ഷട്കര്‍മ്മം, കലശപൂജനം, ഇത്യാദി ക്രിയകള്‍ക്കുശേഷം സങ്കല്പം (പ്രതിജ്ഞ) ചെയ്യുക. ദേവശക്തികളെയും സജ്ജനങ്ങളെയും സാക്ഷിയാക്കി സങ്കല്പം ഉച്ചരിക്കുക.
.. നാമാളഹം ദാമ്പത്യ ജീവനസ്യ
പവിത്രതാ മര്യാദയോഃ
രക്ഷണായ ത്രുടിനാഞ്ച
പ്രായശ്ചിത്തകരണായ
ഉജ്ജ്വലഭവിഷ്യദ്ധേതവേ
സത്ത്വോരദായിത്വ പാലനായ
സങ്കല്പമഹം കരിഷ്യേ
സങ്കല്പത്തിനുശേഷം സമയപരിധി കണക്കിലെടുത്ത് ദേവപൂജനം, സ്വസ്തിവാചനം മുതലായ ക്രിയകള്‍ വിസ്തൃതമായോ സംക്ഷിപ്തമായോ ചെയ്യിക്കുക. അതിനുശേഷം വിവാഹവിധിയിലെ മന്ത്രങ്ങളോടെ താഴെപ്പറയുന്ന ക്രമത്തില്‍ നിര്‍ദ്ദിഷ്ട വിശേഷകര്മ്മങ്ങള് ചെയ്യിക്കുക.
1. ഗ്രന്ഥിബന്ധനം,
2. പാണിഗ്രഹണം,
3. വധൂവരന്മാരുടെ പ്രതിജ്ഞകള്‍,
4. സപ്തപദി,
5. വാഗ്ദാനങ്ങള്‍.
6.ആഹുതി
യജ്ഞം ചെയ്യുകയാണെങ്കില്‍ അഗ്നിസ്ഥാപനം, ഗായത്രീമന്ത്രാഹുതി, പ്രായശ്ചിത്താഹുതി എന്നിവയ്ക്കുശേഷം പൂര്‍ണ്ണാഹുതി ചെയ്യുക. യജ്ഞം ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെങ്കില്‍ ദീപയജ്ഞം ചെയ്യുക. അഞ്ചു ദീപങ്ങള്‍ തയ്യാറാക്കി വയ്ക്കുക. ഗായത്രീ മന്ത്രം ചൊല്ലിക്കൊണ്ട് അവ കൊളുത്തുക. പ്രായശ്ചിത്താഹുതിയുടെ ആദ്യത്തെ മന്ത്രം ചൊല്ലുമ്പോള്‍ ഭാര്യാഭര്ത്താക്കന്മാര് കൈത്തലം ദീപങ്ങള്ക്കുനേരെ പിടിക്കുക. (ഘൃതാവഘ്രാണസമയത്തു അഗ്നിക്കു നേരെ പിടിക്കുന്നതുപോലെ)
7.ഏകീകരണം
പതിപത്നിമാര്‍ ഓരോ ദീപം എടുക്കുക. താഴെ കൊടുത്തിരിക്കുന്ന മന്ത്രോച്ചാരണത്തോടെ ദീപനാളങ്ങള്‍ രണ്ടും കൂട്ടിയെടുത്ത് ഒന്നാക്കുക. തങ്ങളുടെ വ്യക്തിത്വം ഇതുപോലെ പരസ്പരം യോജിപ്പിച്ച് ഏകവല്ക്കരിക്കാന് ശ്രമിക്കുന്നതാണ് എന്ന് സങ്കല്പിക്കുക. ദൈവാനുഗ്രഹവും സ്വജനങ്ങളുടെ സദ്ഭാവനകളും ഇതിനു സഹായകമായി ഭവിക്കും.
ഓം സമാനീ വ ളആകൂതിഃ
സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മനോ
യഥാ വഃ സുസഹാസതി
(അഥ. 6:64:3)
8. അവസാനം ഭാര്യാഭര്ത്താക്കന്മാര് പുഷ്പോപഹാരമന്ത്രത്തോടെ പരസ്പരം മാലചാര്ത്തുക. പിന്നീട് സകലരും ചേര്‍ന്ന് മംഗളമന്ത്രം ചൊല്ലിക്കൊണ്ട് പുഷ്പവൃഷ്ടി ചെയ്യുക. ശുഭാശംസകളും ആശീര്‍വാദവും നല്‍കുക.
9. ജയഘോഷം, പ്രസാദവിതരണം എന്നിവയോടെ പരിപാടി സമാപിപ്പിക്കുക.
(ഗായത്രിപരിവാറിന്റെ ആധ്യാത്മിക പ്രസിദ്ധീകരങ്ങളില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: