രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി കേരളം ക്വാര്‍ട്ടറില്‍. മഹാരാഷ്ട്രയെ 153 റണ്‍സിനാണ് തകര്‍ത്തത്. 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്രയെ 37.4 ഓവറില്‍ 230 റണ്‍സിന് പുറത്താക്കി.
കൃഷ്ണ പ്രസാദും രോഹന് കുന്നുമ്മലും സെഞ്ച്വറി നേടി. ശ്രേയാസ് ഗോപാലും വൈശാഖ് ചന്ദ്രനും ബൗളിംഗിലും തിളങ്ങി.
ശ്രേയസ് ഗോപാല്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വൈശാഖ് ചന്ദ്രന് മൂന്നു വിക്കറ്റുകള്‍ നേടി.ബേസില്‍ തമ്പിയും അഖിന് സത്താറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മഹാരാഷ്ട്രയുടെ തുടക്കം മികച്ചതായിരുന്നു. ഓം ദത്താത്രേയ ഭോസാലെ-കൗശല്‍ തമ്പി എന്നിവരുടെ സഖ്യം ആദ്യം വിക്കറ്റില്‍ 139 റണ്‍സ് അടിച്ചുകൂട്ടിയത്. 21-ാം ഓവറില്‍ 52 പന്തില്‍ 50 റണ്‍സെടുത്ത കൗശലിനെ മടക്കി ശ്രേയാസ് ഗോപാല്‍ കളിയുടെ ഗതി മാറ്റി. തൊട്ടടുത്ത ഓവറില്‍ 71 പന്തില്‍ 78 റണ്‍സെടുത്ത ഓം ഭോസലയെ ശ്രേയാസ് ഗോപാല്‍ മടക്കി.
പിന്നീട് വന്നവര്‍ക്ക് മികച്ച കളി പുറത്തെടുക്കാനായില്ല. മഹാരാഷ്ട്ര ഇതോടെ 30.3 ഓവറില്‍ 198-6 എന്ന നിലയിലെത്തി. പിന്നാലെ 37.4 ഓവറില്‍ 230 റണ്‍സില്‍ മഹാരാഷ്ട്ര കീഴടങ്ങി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 റണ്‍സ് എടുത്തു.വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. കൃഷ്ണ പ്രസാദ് 144ഉം രോഹന് കുന്നുമ്മല്‍ 120 റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ ഇരുവരും 218 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സഞ്ജു സാംസണ് 29റണ്‍സും വിഷ്ണു വിനോദ് 43 റണ്‍സുമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: