ടെല്‍അവീവ്: ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസ മുനമ്പിലെ ആക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്രായേല്‍. ഗാസ മുനമ്പിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ പ്രദേശമായ ഖാന് യൂനിസിലേക്കും ആക്രമണം വ്യാപിപ്പിച്ചു. ഇതോടെ വടക്കന്‍ ഗാസയില്‍ നിന്ന് സുരക്ഷിത താവളം തേടി ഖാന് യൂനിസിലെത്തിയവരുള്പ്പടെ ഇവിടുന്നും പലായനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട്.
ഗാസ മുനമ്പിന്റെ തെക്കന്‍ അതിര്‍ത്തിയായ റഫയിലേക്കാണ് കൂടുതല്‍ പേരും എത്തുന്നത്. ഒരാഴ്ചയ്ക്കിടെ പതിനായിരത്തിലധികം പേരാണ് ഇവിടേക്ക് എത്തിയത്. ഇവിടങ്ങളിലെ സ്കൂള്‍ കെട്ടിടങ്ങളിലുള്‍പ്പെടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണ്. എന്നാല്‍ വളരെ ചെറിയ പ്രദേശമായ റഫയ്ക്ക് ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളാനാകില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന വിധത്തിലുള്ള വീടുകളില്‍ ഏഴും എട്ടും കുടുംബങ്ങളാണ് നിലവില്‍ കഴിയുന്നത്.
ആഹാരത്തിനും വെള്ളത്തിനും ക്ഷാമം. രണ്ട് ദശലക്ഷം ജനങ്ങളാണ് ഗാസയിലുള്ളത്. ഇവരെല്ലാം കൂടി റഫയിലെത്തിയാല് എന്താകും സ്ഥിതിയെന്നും പ്രദേശവാസികള്‍ ചോദിക്കുന്നു. അതേസമയം, കഴിഞ്ഞ രാത്രി മാത്രം ഹമാസിന്റെ 450 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. നിരവധി ഹമാസ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിലെ അല്‍ അസര്‍ സര്‍വകലാശാലയിലെ ഹമാസിന്റെ സംവിധാനങ്ങള്‍ തകര്‍ത്തതായും സൈന്യം വ്യക്തമാക്കി.
ഗാസയിലേക്ക് കടല്‍ വഴിയുള്ള ആക്രമണവും ഇസ്രായേല്‍ ആരംഭിച്ചു. ഗാസ മുനമ്പിലെ മധ്യ, തെക്കന്‍ പ്രദേശങ്ങളിലുള്ള ഹമാസിന്റെ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നാവിക സേന ഷെല്ലാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: