കോഴിക്കോട്: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 2023ലെ കര്‍മശ്രേഷ്ഠപുരസ്കാരം എംഡിഎച്ച് ഗ്രൂപ്പ് ചെയര്മാന് രാജീവ് ഗുലാട്ടിക്ക്. കര്‍മമേഖലയിലും സേവനമേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് ഫൗണ്ടേഷന് കര്‍മശ്രേഷ്ഠ പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
നൂറു വര്‍ഷത്തെ പാരമ്പര്യവും പതിനായിരം കോടിയുടെ ആസ്തിയും 1300 കോടിയുടെ വാര്‍ഷിക വിറ്റുവരവുമുള്ള എംഡിഎച്ച് മസാല കമ്പനിയുടെ നിലവിലെ ചെയര്‍മാനാണ് രാജീവ് ഗുലാട്ടി. ഉത്തരേന്ത്യയില്‍ മസാല വ്യാപാരത്തിന്റെ 70 ശതമാനത്തോളം ഓഹരി പങ്കാളിത്തം ഉള്ള എംഡിഎച്ച് കമ്പനിയെ യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യാന്തര വിപണികളിലേക്ക് വികസിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ഇദ്ദേഹം.
അച്ഛന്, പരേതനായ പദ്മഭൂഷണ്‍ മഹാശയ് ധരംപാല്‍ ഗുലാട്ടിയുടെ പാതയില്‍, സ്വന്തം വരുമാനത്തിന്റെ പകുതിയിലേറെ ദാനകര്മങ്ങള്ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്ന വ്യക്തിയുമാണ് ഇദ്ദേഹം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാജീവ് ഗുലാട്ടി നടത്തുന്ന എംഡിഎച്ച് ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ അയ്യായിരത്തിലധികം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കിവരുന്നുണ്ട്. ഇദ്ദേഹം നടത്തുന്ന ദല്‍ഹിയിലെ മാതാ ചനന്‍ ദേവി ആശുപത്രിയില്‍ നിരവധി പേര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുന്നുണ്ട്.
ഈ മാസം 10ന് ഉച്ചയ്ക്ക് 12.30 ക്ക് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തില്വെച്ച് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് കുലപതി ആചാര്യശ്രീ രാജേഷ് രാജീവ് ഗുലാട്ടിക്ക് കര്‍മശ്രേഷ്ഠ പുരസ്്കാരം സമ്മാനിക്കും. ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: