മുംബൈ: സ്വന്തം ശൈലിയിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം ചിരിപ്പിച്ച പ്രശസ്ത ബോളിവുഡ് താരവും ഗായകനുമായ മെഹമൂദ് ജൂനിയർ അന്തരിച്ചു. 67 വയസായിരുന്നു. അർബുദബാധിതനായിരുന്നു. ഇദ്ദേഹത്തിന്റെ മരണവാർത്ത അടുത്ത സുഹൃത്തായ സലാം കാസിയാണ് സ്ഥിരീകരിച്ചത്.
ഒരു മാസം മുമ്പാണ് സംവിധായകൻ കൂടിയായ താരത്തിന് അർബുദമാണെന്ന് കണ്ടെത്തിയത്. എന്നാൽ രോഗം ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചിരുന്നു. 40 ദിവസങ്ങൾ കൂടിയെ മെഹമൂദ് ജീവിച്ചിരിക്കുവെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
ഏഴ് ഭാഷകളിലായി 250-ലേറെ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആറ് മറാഠി ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. നയീം സയ്യിദ് എന്നാണ് യഥാർത്ഥ പേര്. ബാലതാരമായാണ് സിനിമ ജീവിതം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: