ന്യൂദല്‍ഹി: ബഹിരാകാശ രംഗത്തെ സാങ്കേതിക വിദ്യയില്‍ മറ്റൊരു നാഴികക്കല്ല് കൈവരിച്ചതിന് ഐഎസ്ആര്‍ഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ചന്ദ്രയാന്‍-3 ന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന നിര്‍ണായക പരീക്ഷണമാണ് വിജയം കണ്ടത്. ഈ നേട്ടത്തെയാണ് മോദി അഭിനന്ദിച്ചത്.
‘അഭിനന്ദനങ്ങള്‍. 2040ല്‍ ഒരു ഭാരതീയനെ ചന്ദ്രനിലേക്ക് അയക്കുക എന്ന ലക്ഷ്യം ഉള്‍പ്പെടെയുള്ള നമ്മുടെ ഭാവി ബഹിരാകാശ ശ്രമങ്ങളില്‍, സാങ്കേതികവിദ്യയുടെ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചിരിക്കുന്നു.’ അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: