യുഎഇയില്‍ സിഒപി28 ഉച്ചകോടിയ്ക്കിടയിലാണ് ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലൊനി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ കണ്ടത്. ഉടനെ സെല്‍ഫിയെടുത്ത് എക്സില്‍ പോസ്റ്റ് ചെയ്തു. സിഒപി 28 ഉച്ചകോടിയിലെ നല്ല ചങ്ങാതിമാര്‍ എന്ന അടിക്കുറിപ്പോടെയാണ് മോദിയും ജോര്‍ജ്ജിയ മെലൊനിയും ചിരിച്ച് നില്ക്കുന്ന ചിത്രം പങ്കുവെച്ചത്. കൂടെ ഒരു ഹാഷ് ടാഗും ഇട്ടും രണ്ടുപേരുടെയും പേര് ചേര്‍ത്ത് ഒരു ഹാഷ്ടാഗ്- മെലൊഡി. ജനം മെലൊഡിയില് കയറിപ്പിടിച്ചു. ഇപ്പോള്‍ ഈ ഹാഷ്ടാഗ് എക്സില്‍ ട്രെന്‍ഡിംഗാണ്.
Good friends at COP28.#Melodi pic.twitter.com/g0W6R0RJJo
— Giorgia Meloni (@GiorgiaMeloni) December 1, 2023
മാത്രമല്ല ജോര്‍ജ്ജ് മെലൊനി പോസ്റ്റ് ചെയ്ത ഈ സെല്‍ഫി ചിത്രം ഏകദേശം 74000 പേരാണ് റീ പോസ്റ്റ് ചെയ്തത്. ഏകദേശം 4.5 കോടി പേര് ഈ പോസ്റ്റ് കണ്ടു.
ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. തീര്‍ന്നില്ല. 22,000 കമന്റുകളാണ് ഈ പോസ്റ്റിന് പ്രതികരണമായി ലഭിച്ചത്. 4,58,000 ലൈക്കും കിട്ടി. 9000 ബുക്ക് മാര്‍ക്കും ലഭിച്ചു.
Incontro con PM @GiorgiaMeloni dell'Italia a margine del #COP 28 Summit.
Confido negli sforzi congiunti di India e Italia per un futuro prospero e sostenibile. pic.twitter.com/zdCSLHOKya
— Narendra Modi (@narendramodi) December 1, 2023
ഇവര്‍ രണ്ടുപേരും ഉച്ചകോടിയ്ക്കിടയില്‍ ഗൗരവസംഭാഷണത്തില് ഏര്‍പ്പെടുന്ന ഒരു ചിത്രം മോദിയും പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: