ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ കാർത്തിക് ഗട്ടംനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ലെ ‘ആടു മച്ചാ’ എന്ന ഗാനം പുറത്തിറങ്ങി. ഗ്രാമീണ ഉത്സവ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ദവ്‌സന്ദ് ഒരുക്കിയ ഈ ഗാനത്തിൽ കറുത്ത ഷർട്ടും ധോത്തിയും ധരിച്ച്, കഴുത്തിൽ രുദ്രഖമാലയും അറിഞ്ഞ് പ്രത്യക്ഷപ്പെടുന്ന രവി തേജ ഗാനത്തിന് അനുയോജ്യമായ വിധത്തിൽ ചുവടുവെക്കുന്നു. കല്യാണ ചക്രവർത്തി വരികൾ ഒരുക്കിയ ഈ ആകർഷക ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗഞ്ചാണ്. നൃത്തസംവിധാനം ശേഖർ മാസ്റ്റർ നിർവഹിച്ചു.
ഒന്നിലധികം ഷേഡുകളുള്ള ഒരു കഥാപാത്രത്തെയാണ് രവി തേജ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരൻ, കാവ്യ ഥാപ്പർ എന്നിവരാണ് നായികമാർ. നവദീപും മധുബാലയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്‌നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിർച്ചി കിരൺ, നിതിൻ മേത്ത, ധ്രുവ, എഡ്വേർഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മണിബാബു കരണത്തോടൊപ്പം ചേർന്ന് കാർത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് മണിബാബു കരണത്താണ്. എഡിറ്റിംഗ് സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം സംവിധായകനും കാമിൽ പ്ലോക്കി, കർമ് ചൗള എന്നിവരും ചേർന്ന് നിർവഹിക്കും. ടി ജി വിശ്വ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിഭോട്ലയാണ് സഹനിർമ്മാതാവ്. ദാവ്സന്ദ് സംഗീതസംവിധായകനും ശ്രീനാഗേന്ദ്ര തങ്കാല പ്രൊഡക്ഷൻ ഡിസൈനറുമാണ്.
2024 ജനുവരി 13 സംക്രാന്തി ദിനത്തിൽ തിയേറ്റർ റിലീസ് ചെയ്യുന്ന ‘ഈഗിൾ’ 2024-ൽ പുറത്തിറങ്ങുന്ന ചിത്രത്തിങ്ങളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, കോ-എഡിറ്റർ: ഉതുര, കോ-ഡയറക്ടർ: രാം രവിപതി, ഗാനരചന: ചൈതന്യ പ്രസാദ്, റഹ്മാൻ & കല്യാൺ ചക്രവർത്തി, സൗണ്ട് ഡിസൈൻ: പ്രദീപ്. ജി (അന്നപൂർണ സ്റ്റുഡിയോ), സൗണ്ട് ഡിസൈൻ: കണ്ണൻ ഗണപത് (അന്നപൂർണ സ്റ്റുഡിയോസ്), കളറിസ്റ്റ്: എ.അരുൺകുമാർ, സ്റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷൻ: രാം ലക്ഷ്മൺ, റിയൽ സതീഷ് & ടോമെക്ക്, വിഎഫ്എക്സ് സൂപ്പർവൈസർ: മുത്തു സുബ്ബയ്ഹ്, പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: