Categories: Cricket

ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടി 20 പരമ്പരയ്‌ക്ക് ബുധനാഴ്ച തുടക്കം

ആദ്യ മത്സരം മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക

Published by

മുംബയ് : ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടി 20 പരമ്പരയ്‌ക്ക് ബുധനാഴ്ച തുടക്കമാകും.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.

ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമിലുണ്ട്.

പതിവ് താരങ്ങള്‍ക്കൊപ്പം ചില യുവതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്. സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീല്‍, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രേയങ്ക ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by