കണ്ണൂർ: മലയാളി യുവാവിന് കർണാടകയിൽ ദാരുണാന്ത്യം. കർണാടകയിൽ കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ ആണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. കർണാടകയിലെ ശിവമോഗയിലായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്ന സിജുവിന് നേരെയാണ് ഒപ്പം ജോലി ചെയ്തിരുന്ന ആൾ ആക്രമിച്ചത്.
















