പത്തനാപുരം: മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ കൊല്ലം പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസി. കഴിഞ്ഞ ദിവസം. രാത്രി 12മണിക്കാണ് അവരെ ഗാന്ധി ഭവനില്‍ മലപ്പുറം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം ഖദീജ അമ്മയെ ഇവിടെ എത്തിയത്.
ജീവിതത്തില്‍ പ്രിയപ്പെട്ടവരുടെ രണ്ട് മരണങ്ങള് കണ്ടശേഷമാണ് സ്മിതാഭായി അന്തര്‍ജ്ജനത്തിന്റെ മനസ്സിന്റെ ബലം നഷ്ടമായത്. – ഒന്ന് ജീവനുതുല്ല്യം സ്നേഹിച്ച ഭര്‍ത്താവിന്റെ മരണം, പിന്നെ ജീവനായി കൊണ്ട് നടന്ന മകന്റെ മരണം. ഇപ്പോള്‍ 106 വയസ്സുള്ള മനസ്സില്‍ ബോധത്തിന്റെ അതിരുകളില്‍ മാഞ്ഞുകൊണ്ടിരിക്കുന്ന ഈ വൃദ്ധയ്ക്ക് അവസാന ആശ്രയമായത് കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവന്. “ഈ അമ്മ ഇരുമ്പളിയം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ഒരു ക്വാര്‍ട്ടേഴ്സിലാണ് അമ്മ താമസം. തനിയെയാണ് താമസിക്കുന്നത്. ഒരു പെന്‍ഷന്റെ കാര്യത്തിനാണ് അമ്മ എന്നെ പരിചയപ്പെട്ടത്. “- സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഖദീജ പറയുന്നു.
തൃശൂരില്‍ നിന്നുമാണ് കൂടുതല്‍ പരിചരണത്തിനായാണ് അമ്മയെ ഗാന്ധിഭവനില്‍ കൊണ്ടുവന്നത്. ഗാന്ധി ഭവനിലെ നല്ല അന്തരീക്ഷം അറിയാവുന്നതുകൊണ്ടാണ് ഇവിടെയെത്തിച്ചതെന്ന് ഇരുമ്പളിയം പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് അബ്ദുള്ളക്കുട്ടി പറയുന്നു.
ഒരു വാഹന അപകടത്തെതുടര്‍ന്നാണ് ഈ അവസ്ഥയിലേക്കെത്തിയത്. കോലോത്ത് മനയിലെ തമ്പുരാട്ടി ശങ്കരന് നമ്പൂതിരിയെ വിവാഹ കഴിച്ചു. ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. പിഡബ്ല്യുഡി എഞ്ചിനീയറായ ശങ്കരന് നമ്പൂതിരി നാട്ടുകാര്‍ക്ക് കുഞ്ഞിന്റെ ജനനത്തിന്റെ 40ാം നാളില്‍ സദ്യകൊടുക്കാന്‍ തീരുമാനിച്ചു. പക്ഷെ സദ്യവട്ടങ്ങളൊരുക്കുന്ന അന്ന് തമ്പുരാന് കുഴഞ്ഞുവീണ് മരിച്ചു. തന്നെ ജീവനുതുല്ല്യം സ്നേഹിച്ച തമ്പുരാന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ തമ്പുരാട്ടി ശ്രമിച്ചു. സ്വത്തെല്ലാം വിറ്റുപെറുക്കി മകന് നല്ല വിദ്യാഭ്യാസം നല്കി. പക്ഷെ മകന് ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ തമ്പുരാട്ടി തകര്‍ന്നു. ഇതിനിടെ ഒരു വാഹനാപകടത്തില്‍ അവര്‍ക്കും പരിക്കേറ്റു. മനസ്സ് ഇപ്പോഴും ശുദ്ധമാണെങ്കിലും അന്തര്‍ജ്ജനം തന്റെ ഒറ്റപ്പെടലിന്റെ ഭാഗമായി എല്ലാവരിലുമുള്ള വിശ്വാസം നഷ്ടമായി. അതോടെ മറ്റുള്ളവരോട് മോശമായി പെരുമാറുന്നു. ഉറ്റവരും ഉടയവരും ഇല്ലാത്തതിനാല്‍ അവര്‍ ചിലപ്പോള്‍ പൊട്ടിക്കരയും. പുറത്തുള്ളവരെ കണ്ടാല്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: