ന്യൂദല്‍ഹി: നെഹ്രുവിനും ഇന്ദിരാഗാന്ധിയ്ക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അഡ്വ. ജയശങ്കര്‍. അതേ സമയം നെഹ്രുവിനോ ഇന്ദിരാഗാന്ധിയ്ക്കോ ഉണ്ടായിരുന്ന മുന്‍ഗണനകളോ പ്രത്യേക പരിഗണനകളോ ഒന്നും മോദിക്കില്ലായിരുന്നുവന്നും ജയശങ്കര്‍ പറയുന്നു.
ജവഹര്‍ലാല്‍ നെഹ്രുവിന് മഹാത്മാഗാന്ധിയുടെ പിന്തുടര്ച്ചാവകാശി എന്ന പേരുണ്ടായിരുന്നു. അന്ന് ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമായിരുന്നു. ആ ഏകപാര്ട്ടിയുടെ നേതാവുമായിരുന്നു നെഹ്രു. അതുപോലെ ഇന്ദിരാഗാന്ധിയ്ക്ക് നെഹ്രുവിന്റെ മകള്‍ എന്ന മേല്‍ വിലാസമുണ്ടായിരുന്നു. – ജയശങ്കര്‍ പറഞ്ഞു.
എന്നാല്‍ നരേന്ദ്രമോദിയ്ക്ക് ഇതൊന്നും ഇല്ലായിരുന്നു. അദ്ദേഹം സാധാരണമായ ഒരു കുടുംബാന്തരീക്ഷത്തില്‍ നിന്നും വന്നയാളാണ്. ഒരു പ്രത്യേകസാഹചര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ വ്യക്തിയാണ്. അവിടുത്തെ പ്രത്യേക സാഹചര്യത്തില്‍ മൂന്ന് തവണ ഗുജറാത്തില്‍ മുഖ്യമന്ത്രിയായി. പിന്നീട് ഈ ബലത്തില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് അര്‍ഹനായ വ്യക്തിയായി അദ്ദേഹം മാറി. പിന്നീട് അദ്ദേഹം രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച് പ്രധാനമന്ത്രിയായി. – ജയശങ്കര്‍ വിശദീകരിച്ചു.
ഇദ്ദേഹത്തിന് വലിയ പ്രതിച്ഛായയുണ്ട്. വിജയത്തില്‍ നിന്നും വിജയത്തിലേക്ക് കുതിച്ച നേതാവാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പരാജയങ്ങളുണ്ടായിട്ടില്ല. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തോടെ മോദിയുടെ പ്രഭാവം വര്‍ധിച്ചു. 2024ല്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുവെച്ചാല്‍ ഉടനെ മോദിയ്ക്കും താമരയ്ക്കും വോട്ടുകള്‍ വീഴുമെന്നും 400 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നുമാണ് ഒരു വിഭാഗം പറയുന്നത്. – ജയശങ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: