ജക്കാര്‍ത്ത: രക്ഷാപ്രവര്‍ത്തകര്‍ ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.മറാപ്പി പര്‍വതത്തില്‍ കാണാതായ 10 പര്‍വതാരോഹകര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ശേഷം പുനരാരംഭിച്ചു.
അടിക്കടിയുള്ള അഗ്നിപര്‍വത സ്ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.ചൊവ്വാഴ്ച മാത്രം അഞ്ച് പൊട്ടിത്തെറികള്‍ ഉണ്ടായി.
‘മറാപ്പി ഇപ്പോഴും വളരെ സജീവമാണ്, മേഘം മൂടിയിരിക്കുന്നതിനാല്‍ പര്‍വതത്തിന്റെ മുകളറ്റം കാണാനാകുന്നില്ല.
പൊട്ടിത്തെറി വേളയില്‍ പ്രദേശത്ത് 75 പര്‍വതാരോഹകര്‍ ഉണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗം ആള്‍ക്കാരെയും രക്ഷപ്പെടുത്തി. പൊള്ളലേറ്റവര്‍ക്ക് ചികിത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: