ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനം കെട്ട രീതിയില്‍ തോല്‍വി ഉണ്ടായതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചില സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ 50 വോട്ട് പോലും ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആരോപിച്ചു.
സമാനമായ ആരോപണവുമായിയാണ് കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ സിങ്ങും എത്തിയത്. ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണവുമായി രംഗത്തെത്തുന്നത്.
മധ്യപ്രദേശില്‍ 230 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ 163 സീറ്റുകളാണ് ബിജെപി നേടിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. പൊതു ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും കമല്‍നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: