തിരുവനന്തപുരം: രാജസ്ഥാനില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയാണ് ബിജെപി വിജയിച്ചതെന്നും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വലിയ തോതില്‍ ഇടിഞ്ഞെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
രാജസ്ഥാനില്‍ സിപിമ്മിന് രണ്ട് സിറ്റിങ് സീറ്റ് ഉണ്ടായിരുന്നു. ഏതാണ്ട് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് തന്നെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസും സ്വീകരിച്ചത്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയാണ് അവിടെ ബിജെപി വിജയിച്ചത്. സിപിഎം മത്സരിച്ച് ജയിക്കുന്ന ഭാദ്ര മണ്ഡലത്തില്‍ നല്ല രീതിയില്‍ വോട്ട് ലഭിച്ചിട്ടുണ്ടെന്നായിരുന്നു വാദം.
ഈ സീറ്റായിരുന്നു സിപിഎം ജയിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഒരു ലക്ഷത്തിലേറെ വോട്ട് അവിടെ ഇത്തവണയും ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വലിയ തോതില്‍ ഇടിഞ്ഞു. ഇത് ബിജെപി സ്ഥാനാര്‍ഥി ജയിക്കുന്നതിലേക്കു നയിച്ചുവെന്നും ഗോവിന്ദന് പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് ഇനി ഹിമാചല്‍ പ്രദേശ് മാത്രമേയുള്ളൂവെന്നും പ്രാദേശിക പാര്‍ട്ടികളുടെ തലത്തിലേക്ക് കോണ്‍ഗ്രസ് മാറിയെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി.
സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ മുദ്രാവാക്യങ്ങളൊന്നും മുന്നോട്ടു വയ്ക്കാനാകുന്നില്ല എന്നു കാണാം. ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയ്ക്ക് ബദല്‍ നയം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. മധ്യപ്രദേശിലെല്ലാം ഇത് വ്യക്തമായി കാണാം. ഒരു ബദല്‍ രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ കോണ്‍ഗ്രസിനാവുന്നില്ല എന്ന് ഈ തെരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കിയെന്ന് ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: