ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ചരിത്ര വിജയം കേരളത്തില്‍ നരേന്ദ്രമോദിക്കെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സദ്ഭരണത്തിന് ജനം നല്കിയ അംഗീകാരമാണ് ജനവിധി. ഇരട്ട എന്ജിന് സര്‍ക്കാരിന്റെ കരുത്ത് ജനം മനസിലാക്കിയെന്നും വി. മുരളീധരന് ദല്‍ഹിയില്‍ പറഞ്ഞു. ഇന്‍ഡി മുന്നണി മുദ്രാവാക്യത്തില്‍ മാത്രം ഒതുങ്ങി. മുന്നണിക്ക് ഒരു പ്രസക്തിയും ഇല്ലെന്ന് ജനം വിധിയെഴുതി.
ഇഡി വേട്ടയാടല്‍ എന്നതടക്കമുള്ള പ്രചാരണം വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. തെലങ്കാനയില്‍ സീറ്റെണ്ണം കൂടിയത് ദക്ഷിണ ഭാരതത്തിലും ബിജെപിയുടെ പ്രസക്തിയേറ്റി. ഹിന്ദി ഹൃദയഭൂമിയില്‍ കണ്ട വിധി കേരളത്തിലും അലയൊലി ഉണ്ടാക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: