കൊച്ചി: 91 ാമത് ശിവഗിരി തീര്‍ഥാടന പദയാത്ര 21 ന് തുടങ്ങി 30ന് അവസാനിക്കും. ആലുവ അദൈ്വതാശ്രമത്തില്‍ ശ്രീനാരായണഗുരു നടത്തിയ സര്‍വമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും ശതാബ്ദി വര്‍ഷം എന്ന പ്രത്യേകതയുണ്ട്. മഹാകവി കുമാരനാശാന് പല്ലനയില്‍ മരണപ്പെട്ടതിന്റെ ശതാബ്ദിയും ഈ വര്‍ഷമാണ്. ആലുവ, വൈക്കം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പദയാത്രകള്‍ 30ന് ശിവഗിരിയില്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആലുവ അദൈ്വതാശ്രമത്തില്‍ നിന്നു ഗുരുധര്‍മ്മ പ്രചരണ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന പദയാത്ര 20 ന് വൈകിട്ട് ഉദ ്ഘാടനം ചെയ്യും. 21 ന് രാവിലെ യാത്രതിരിക്കുന്ന പദയാത്ര ആലപ്പുഴ, കൊല്ലം, ജില്ലകളിലൂടെ സഞ്ചരിച്ച് 30 ന് വൈകിട്ട് ശിവഗിരി മഹാസമാധിയില്‍ സമാപിക്കും. എം.ഡി. സലിം നേതൃത്വം നല്‍കും. 91 സ്ഥിരം അംഗങ്ങളാണ് പങ്കെടുക്കുന്നത്. 10 ന് വൈകിട്ട് 3 ന് അദൈ്വതാശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പദയാത്രികര്‍ക്ക് ശ്രീനാരായണധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ എന്നിവര്‍ പീതാംബരദീക്ഷ നല്‍കും. വൈക്കം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പദയാത്രകളും ഇതോടൊപ്പം ശിവഗിരിയില്‍ എത്തിച്ചേരും. ശിവഗിരി തീര്‍ഥാടനത്തില്‍ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കച്ചവടം, കൈത്തൊഴില്‍, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം തുടങ്ങിയ എട്ടു വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി. രാജന്, പദയാത്ര കമ്മിറ്റി ചെയര്മാന് കെ. കെ. ജോഷി, കണ്‍വീനര്‍ എന്‍. കെ. ബൈജു, ക്യാപ്റ്റന്‍ എം. ഡി. സലിം, എം.ബി. രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: