ബമേതര (ഛത്തിസ്ഗഡ്): കാണൂ… ഈശ്വര്‍ സാഹു വരുന്നു… ഭുവനേശ്വറിന്റെ അച്ഛന്… കൊലയാളികളോടാണ്, കൊലയാളികളെ സംരക്ഷിച്ച ഭൂപേഷ് ബാഗേലിനോടാണ്…
മതമൗലികവാദികള്‍ വധിച്ച പത്തൊമ്പതുകാരന് ഭുവനേശ്വര്‍ സാഹുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റായ്പൂരിലെ അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ സഹനസമരം നടത്തിയ ഈശ്വറിനെ ഇക്കുറി നിയമസഭയിലെത്തിച്ചാണ് ബിജെപി ആ പോരാട്ടത്തിന് ജനാധിപത്യത്തിന്റെ കരുത്ത് പകര്‍ന്നത്. ഭുവനേശ്വറിന്റെ ചിത്രവും മാറോട് ചേര്‍ത്ത് നിയമസഭാമന്ദിരത്തിന് മുന്നില്‍ ഊണും ഉറക്കവുമില്ലാതെ ഈശ്വര്‍ നടത്തിയ പോരാട്ടത്തിന് ജനങ്ങള്‍ നല്കിയ അംഗീകാരം.
സ്കൂള്ക്കുട്ടികള്ക്കിടയിലെ തര്‍ക്കമാണ് മതഭ്രാന്തന്മാര് വര്‍ഗീയമാക്കി ചിത്രീകരിച്ച് അക്രമം അഴിച്ചുവിട്ടത്. ആ അക്രമത്തിലാണ് ഭുവനേശ്വര്‍ കൊല്ലപ്പെട്ടത്. നീതി തേടി തലമുണ്ഡനം ചെയ്ത് റായ്പൂര്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഈശ്വര്‍ സാഹു ഉപവാസമിരുന്നു. മകന്റെ കൊലയ്ക്ക് പിന്നിലെ ഒരാളെ പോലും പിടികൂടാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനായില്ല. നഷ്ടപരിഹാരമെന്ന രീതിയില്‍ ഭൂപേഷ് ബാഗേല്‍ വച്ചുനീട്ടിയ പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ഈശ്വര്‍ സാഹു വലിച്ചെറിഞ്ഞു. സാഹുവിന്റെ പോരാട്ടം പ്രീണനത്തിനും ഭീകരതയ്ക്കുമെതിരായ ജനാധിപത്യയുദ്ധമാക്കുകയായിരുന്നു ബിജെപി.
ബമേതരയിലെ സജയില്‍ ഏഴു വട്ടം എംഎല്‍എ ആയിരുന്ന, ബാഗേലിന്റെ വിശ്വസ്തനായ മന്ത്രി രവീന്ദ്ര ചൗബേയെ 5196 വോട്ടിനാണ് ഈശ്വര്‍ സാഹു മറികടന്നത്… 1985 മുതല്‍ കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായി തുടരുന്ന മണ്ഡലമാണ് സാഹുവിലൂടെ ബിജെപി പിടിച്ചെടുത്തത്.
1985 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ 2013ല്‍ ഒരു തവണ ബിജെപി ജയിച്ചതൊഴിച്ചാല്‍ മണ്ഡലം കോണ്‍ഗ്രസിന് സ്വന്തമായിരുന്നു. കഴിഞ്ഞ തവണ 51.62 ശതമാനം വോട്ട് നേടിയാണ് രവീന്ദ്ര ചൗബെ വിജയിച്ചത്.
ഈശ്വര്‍ സാഹുവാണ് എതിരാളി എന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് പരിഹസിച്ചത് പുലിമടയിലെത്തിയ ആട്ടിന്‍കുട്ടി എന്നാണ്. സജയില്‍ പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയില്‍ ഈശ്വര്‍ സാഹുവിന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് അന്ന് പ്രഖ്യാപിച്ചത് അനീതികള്‍ക്കെതിരെ പോരാടി സിംഹമായി മാറിയ ആടാണ് ഇത് എന്നായിരുന്നു.
സജ രവീന്ദ്ര ചൗബെയ്ക്കും ഭൂപേഷ് ബാഗേലിനും മറുപടി നല്കിയിരിക്കുന്നു. മതഭീകരരെ പ്രീണിപ്പിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി. സജ ആവേശത്തിലാണ്. ഈശ്വര്‍ സാഹു എന്ന സാധാരണക്കാരന്റെ, വിജയം ജനാധിപത്യം നല്കുന്ന നീതിയാണെന്ന് ഉയരുന്ന മുദ്രാവാക്യം അതിന് സാക്ഷി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: