ന്യൂദല്‍ഹി: ജാതി സെന്‍സസിനെതിരെ മോദി ഉയര്‍ത്തിയ മുദ്രാവാക്യം വൈറലാകുന്നു. നാല് ജാതികളേ തന്റെ മുന്പില് ഉള്ളൂവെന്നും അത് യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പാവങ്ങള്‍ എന്നിവരാണെന്നുമായിരുന്നു മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ് ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം മോദി പ്രഖ്യാപിച്ചത്.
ഹിന്ദു സമുദായത്തിനുള്ളില്‍ വിള്ളല്‍ വീഴ്ത്തി വോട്ട് തട്ടാന്‍ ലാലുപ്രസാദ് യാദവും തേജസ്വി യാദവും കോണ്‍ഗ്രസിന്റെ ജയറാം രമേഷും രാഹുല്‍ ഗാന്ധിയും സിപിഎമ്മും ഇടത് ബുദ്ധിജീവികളും കണ്ടെത്തിയ മോദിയ്ക്കെതിരായ ആയുധമാണ് ജാതി സെന്‍സസ്. സാമൂഹ്യനീതി എന്ന വിശാലലക്ഷ്യം മുന്നോട്ട് വെച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുക വഴി 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ചുകയറുകയായിരുന്നു ഇടത്-കോണ്‍ഗ്രസ്-ആര്‍ജെഡി ലക്ഷ്യം.
ഇതിനിതിരേയാണ് മോദി ജാതിയ്ക്കപ്പുറമുള്ള കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ നാല് ജാതികളേയുള്ളൂവെന്നും അത് യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പാവങ്ങള്‍ എന്നിവരാണെന്നും അവരുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് താന്‍ ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ ആഹ്വാനം. ജനിച്ച ജാതി എന്തെന്ന് നോക്കാതെ പാവപ്പെട്ടവനെ ഉയര്‍ത്തുക എന്നത് മാത്രമേ തന്റെ ചിന്തയിലുള്ളൂ എന്നും മോദി പറഞ്ഞു. അവരുടെ വിഷമതകള്‍ പരിഹരിക്കുന്നത് വരെ താന്‍ വിശ്രമമില്ലാതെ പോരാടുമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. വികസിത ഭാരത സങ്കല്പ് യാത്ര വിശ്രമിക്കുന്നത് നാല് തൂണുകളിലാണ്- നാരീ ശക്തി (സ്ത്രീയുടെ അധികാരം), യുവശക്തി (യുവ അധികാരം) എന്നിവയും പിന്നെ അമൃതസ്തംഭങ്ങളായ കര്‍ഷകരും പാവങ്ങളും. ഈ ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ നിരവധി പേര് കഴിഞ്ഞ നാല് ദിവസമായി പങ്കുവെച്ചതോടെ വൈറല്‍ ആയി മാറിയിരിക്കുകയാണ് മോദിയുടെ ജാതിയ്ക്ക് അതീതമായ ഈ ചിന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: