അടുത്തിടെ കങ്കണ ദ്വാരകയിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. അപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിനെ കുറിച്ച് മാധ്യമങ്ങൾ അവരോട് ചോദിച്ചിരുന്നു. അപ്പോൾ കൃഷ്ണ ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കിൽ താൻ അടുത്തലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്നായിരുന്നു മറുപടി.
എന്നാൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബോളിവുഡ് നടി കങ്കണ റണാവത്ത് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. ചണ്ഡീഗഢ് സീറ്റിൽ നിന്നാണ് കങ്കണ ജനവിധി തേടുക എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് നിരവധി വെബ്സൈറ്റുകളിൽ വാർത്ത വന്നിട്ടുണ്ട്. എന്നാൽ എല്ലാ വാർത്തകളും ശരിയല്ലെന്നാണ് കങ്കണ പറയുന്നത്.
തെരഞ്ഞെടുപ്പ് സ്ഥാനാർഥിയാകുന്നു എന്ന വാർത്തക്ക് ഇൻസ്റ്റഗ്രാമിലൂടെയാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. ന്യൂസ് റിപ്പോർട്ടുകളുടെ സ്ക്രീൻഷോർട്ട് സഹിതമാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. ”ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.ഇതെ കുറിച്ച് എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കുന്നുണ്ട്. എന്നാൽ എല്ലാം സത്യമല്ല.”-എന്നാണ് കങ്കണ കുറിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: