ആഭ്യന്തര ഇക്വിറ്റി മാര്‍ക്കറ്റ് തിങ്കളാഴ്ച റെക്കോര്‍ഡ് കുതിപ്പില്‍ ഓട്ടം തുടരുകയാണ്. ഇന്നലെ പുറത്തുവന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബിജെപിയുടെ ശക്തമായ വിജയമാണ് അഞ്ചാം സെഷനിലും ഓഹരിയില്‍ നേട്ടമുണ്ടാക്കിയത്. അഞ്ചില്‍ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി ജയിച്ചത്, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച മുന്നില്‍ കണ്ടാണ് നിക്ഷേപകര്‍ ആത്മവിശ്വാസത്തോടെ വിപണിയില്‍ ഇറങ്ങുന്നത്.
നിലവില്‍ ശ്രദ്ധേയമായി ഉയര്‍ച്ച കാഴ്ചവച്ച് നിഫ്റ്റി 334.6 പോയിന്റ് ഉയര്‍ന്ന് 20602.50 എന്ന പുതിയ സ്ഥാനത്തെത്തിയപ്പോള്‍ സെന്‍സെക്‌സ് 1,106.6 പോയിന്റ് ഉയര്‍ന്ന് 68,587.82 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. ബിജെപിയുടെ വിജയത്തിനു പുറമെ വിദേശ നിക്ഷേപകരുടെ വരവ് വര്‍ധിച്ചതും യുഎസ് ബോണ്ട് യീല്‍ഡിലെ ഇടിവും ശക്തമായ ജിഡിപി വളര്‍ച്ചയും ഇനി നിരക്ക് വര്‍ധനയുണ്ടാകില്ലെന്ന പ്രതീക്ഷകളും നേട്ടത്തിന് സഹായകമായി.
കഴിഞ്ഞ സെഷനില്‍ (ഡിസംബര്‍ 1) നിഫ്റ്റി പുതിയ വളര്‍ച്ച കാഴ്ചവച്ചപ്പോള്‍, സെപ്തംബര്‍ 15 ന് ശേഷം ആദ്യമായിയാണ് സെന്‍സെക്‌സ് ഇന്ന് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ഡിസംബറിലെ 2 സെഷനുകളില്‍ ഇന്ത്യന്‍ വിപണികള്‍ 2 ശതമാനത്തിലധികം ഉയര്‍ന്നു. മിഡ്, സ്‌മോള്‍ക്യാപ് സൂചികകളും സെഷനില്‍ അവരുടെ പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക ഇന്‍ട്രാഡേ ഡീലുകളില്‍ 1.7 ശതമാനം ഉയര്‍ന്ന് 44,148.90 എന്ന റെക്കോര്‍ഡിലുംമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: