ശബരിമല: തീര്‍ത്ഥാടക തിരക്കില്‍ സന്നിധാനവും പരിസരപ്രദേശങ്ങളും അമരുമ്പോള്‍
ഭക്തര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും പായുകയാണ് ട്രാക്ടറുകള്‍.
ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാത ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിലൂടെ സഞ്ചരിക്കാതെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി കാത്ത് നില്ക്കുന്ന വലിയ നടപ്പന്തലിലൂടെയാണ് ഇവയുടെ സഞ്ചാരം. നിയമം പാലിക്കേണ്ട നിയമപാലകരുടെ ട്രാക്ടറാണ് ഏറ്റവും കൂടുതല്‍ തവണ വലിയ നടപ്പന്തലിലൂടെ സഞ്ചരിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് വലിയ തോതില്‍ ഉയര്‍ന്നതോടെ നടപ്പന്തലില്‍ ബാരിക്കേഡിന് പുറത്തും തീര്‍ത്ഥാടകര്‍ വിരി പോലീസിന്റെ ട്രാക്ടര്‍ സഞ്ചരിക്കുന്നതും വലിയ നടപ്പന്തലിലൂടെ വെച്ച് വിശ്രമിക്കുന്നുണ്ട്. കൂടാതെ, നിരവധി തീര്‍ത്ഥാടകര്‍ മാളികപ്പുറം ക്ഷേത്രത്തിലേക്ക് പോകുന്നതും ഇതുവഴിയാണ്.
താര്ത്ഥാടകര്ക്കിടയിലൂടെ ട്രാക്ടര്‍ പോകുന്നത് അപകടത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രത്യേക ട്രാക്ടര്‍ പാത തന്നെ ശബരിമലയില്‍ ഉണ്ടാക്കിയത്. എന്നാല്‍ ഈ പാത ഉപേക്ഷിച്ച് നടപ്പന്തലിന് ഉള്ളിലൂടെയാണ് തലങ്ങും വിലങ്ങും ട്രാക്ടറുകള്‍ ഓടുന്നത്. സന്നിധാനത്ത് ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകുമ്പോള്‍ അവരെ നടപ്പന്തലിലൂടെയാണ് സന്നിധാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പലപ്പോഴും ഈ സമയത്ത് ട്രാക്ടറുകള്‍ വരുന്നത് രോഗികളേ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: