റായ്പൂര്‍: ഛത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഇരുപത് മണ്ഡലങ്ങളില്‍ പന്ത്രണ്ടിടത്തും ബിജെപി വിജയം. പിന്നാക്ക-മാവോയിസ്റ്റ് മേഖലകളിലെ ബിജെപി മുന്നേറ്റം ഭരണത്തുടര്‍ച്ചയ്ക്കുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായി. ദന്തേവാഡയും നാരായണ്‍പൂരും ജഗ്ദല്‍പൂരും രാജ്നന്ദ്ഗാവും അടങ്ങുന്ന മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയത്.
രാജ്നന്ദ്ഗാവില്‍ 45,000ത്തിലേറെ വോട്ടുകള്‍ക്കാണ് ഡോ. രമണ്‍ സിങ് വിജയിച്ചത്. ദന്തേവാഡയില്‍ ചൈത്രം അതാമി 16,300 വോട്ടുകള്‍ക്കും നാരായണ്‍പൂരില്‍ കേദാര്‍ കശ്യപ് 20,000 വോട്ടുകള്‍ക്കും വിജയിച്ചു. സംവരണ മണ്ഡലമായ ചിത്രകൂടില്‍ വിനായക് ഗോയര്‍ 8,300 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജഗ്ദല്‍പൂരില്‍ കിരണ്‍ ദേവ് മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കും അന്താഗട്ടില് വിക്രം ഉസേന്തി 23,710 വോട്ടുകള്‍ക്കും വിജയിച്ചു. പാണ്ഡരിയ, കവാര്‍ദ, ഖൈരാഗട്ട്, കാങ്കര്‍, കേശ്കര്‍, കൊണ്ടഗാവ് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചപ്പോള്‍ ബസ്തറിലും ബീജാപൂരിലും കോണ്‍ഗ്രസും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: