ഹാംബര്‍ഗ്: മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. മുന്‍ യൂറോ ചാമ്പ്യന്മാരായ സ്പെയിന്, ഇറ്റലി ടീമുകളും കരുത്തരായ ക്രൊയേഷ്യയും ഉള്‍പ്പെട്ട ഗ്രൂപ്പ് ബി ആണ് ഇത്തവണത്തെ കടുപ്പമേറിയ ഗ്രൂപ്പ്.
യൂറോ 2024ന്റെ മരണഗ്രൂപ്പിലുള്പ്പെട്ട മൂന്ന് വമ്പന്‍ ടീമുകളും നിലവിലെ ഫിഫ റാങ്കിങ് അനുസരിച്ച് ആദ്യ പത്തില്‍ ഉള്‍പ്പെട്ടവരാണ്. എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ യഥാക്രമം സ്പെയിന്, ഇറ്റലി, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടുന്നു. ഗ്രൂപ്പിലെ മറ്റൊരു ടീം അല്‍ബേനിയ ആണ്.
ഇറ്റലിയാണ് നിലവിലെ ചാമ്പ്യന്മാര്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയിലാണ്. മുന്‍ യൂറോ ചാമ്പ്യന്മാരായ ഡെന്മാര്ക്ക് ആണ് ഗ്രൂപ്പിലെ മറ്റൊരു ടീം. സ്ലൊവേനിയയും സെര്‍ബിയയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെ യോഗ്യത നേടിയ 21 ടീമുകളുടെയും ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയാക്കി. മൂന്ന് ടീമുകളെ മാര്‍ച്ചില്‍ പ്ലേ ഓഫിലൂടെ യോഗ്യത നേടും.
ആതിഥേയരായ ജര്‍മനിക്ക് പ്രാഥമികറൗണ്ട് താരതമ്യേന എളുപ്പമാണ്. സ്കോട്ട്ലന്‍ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിരുമായാണ് ജര്‍മനിക്ക് മത്സരിക്കേണ്ടിവരിക.
ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് ഗ്രൂപ്പ് സിയിലാണ്. നെതര്‍ലന്‍ഡ്സ് ആണ് ഗ്രൂപ്പിലെ മറ്റൊരു കരുത്തന് ടീം. ഫിഫ റാങ്കിങ്ങില്‍ നിലവില്‍ അര്‍ജന്റീനയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഫ്രാന്‍സ്.
അടുത്ത വര്‍ഷം ജൂണ്‍ 14ന് ജര്‍മനിയിലെ മ്യൂണിക്കില്‍ ആരംഭിക്കുന്ന യുവേഫ യൂറോകപ്പിന്റെ 17-ാം പതിപ്പ് ജൂലൈ 14ന് ബെര്‍ലിനില്‍ നടക്കുന്ന ഫൈനലോടെ അവസാനിക്കും. ഉദ്ഘാടന മത്സരം ആതിഥേയരായ ജര്‍മനിയും സ്കോട്ട്ലന്‍ഡും തമ്മിലാണ്.
യൂറോകപ്പ് പ്രാഥമിക റൗണ്ട് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ: ജര്‍മനി, സ്കോട്ട്ലന്‍ഡ്,
ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി: സ്പെയിന്, ക്രൊയേഷ്യ,
ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലൊവേനിയ, ഡെന്മാര്ക്ക്,
സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ഫ്രാന്‍സ്, എ-പ്ലേഓഫ് വിജയികള്‍
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ,
റൊമാനിയ, ബി-പ്ലേഓഫ് വിജയികള്‍
ഗ്രൂപ്പ് എഫ്: തുര്‍ക്കി, പോര്‍ചുഗല്‍,
ചെക്ക് റിപ്പബ്ലിക്, സി-പ്ലേഓഫ് വിജയികള്‍
പ്ലേഓഫ് ടീമുകള്‍
എ- പോളണ്ട്, വെയ്ല്‍സ്, ഫിന്‍ലന്‍ഡ്, എസ്റ്റോണിയ
ബി- ഇസ്രായേല്‍, ബോസ്നിയ-ഹെര്‍സെഗോവിന, യുക്രെയ്ന്, ഐസ്ലന്ഡ്
സി- ജോര്‍ജിയ, ഗ്രീസ്, കസാഖ്സ്ഥാന്, ലക്സംബര്‍ഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: