ശ്രീനഗര്‍: ന്യൂനപക്ഷങ്ങളെക്കുറിച്ചും പിന്നാക്ക ജനങ്ങളെക്കുറിച്ചു ഒരു ചിന്തയുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്.
നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷക്ഷങ്ങളുടെ സംരക്ഷകര്‍ എന്നാണ് ഒരിക്കല്‍ കോണഗ്രസിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു, കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതു പോലുമില്ല. കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ഇല്ല, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞു.
ലാഡ്നി ബെഹ്ന ജയിച്ചു, കോണ്‍ഗ്രസ് ഒരുക്കിവെച്ച ലഡ്ഡു പാഴായി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി മുന്നോട്ടുവെച്ച ലാഡ്ലി ബെഹ്ന വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരുക്കിവച്ച ലഡ്ഡു വെറുതെയായെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബിജെപി മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ പോലും ഒരോ വീട്ടിലും എത്തി വോട്ടര്‍മാരെ കണ്ടപ്പോള്‍ വിജയമുറപ്പിച്ച് വിതരണം ചെയ്യാന്‍ ലഡ്ഡു തയാറാക്കുകയായിരുന്നു കോണ്‍ഗ്രസ്.
ഭോപ്പാലടക്കമുള്ള നഗരങ്ങളില്‍ സ്ഥാപിക്കാന്‍ കമല്‍നാഥിന്റെ ചിത്രം വച്ച് വലിയ ബോര്‍ഡുകള്‍ വരെ കോണ്‍ഗ്രസ് തയാറാക്കിയിരുന്നു എന്നാണ് അറിയുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അമിത് ഷാ, ജെ.പി. നദ്ദ എന്നിവര്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വന്ന വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ശിവ്രാജ് സിങ് ചൗഹാനാണ്.
അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ അംഗീകാരമാണിത്, സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: