റായ്പൂര്‍: ഛത്തീസ്ഗഡില്‍ വോട്ടെണ്ണല്‍ പകുതി കഴിയുമ്പോള്‍ അന്‍പത് അസംബ്ലി സീറ്റുകളില്‍ ലീഡ് ചെയ്ത് ഭാരതീയ ജനതാ പാര്‍ട്ടി. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ട്രെന്‍ഡ് അനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി താഴേക്ക് പോകുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ ബിജെപി 51 സീറ്റുകളിലും, കോണ്‍ഗ്രസ് 38, മറ്റു പാര്‍ട്ടികള്‍ക്ക് രണ്ടു സീറ്റുകളുമാണ് ലഭിച്ചത്.
ഇസിഐ കണക്കുകള്‍ പ്രകാരം നാരായണപൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിയുടെ കേദാര്‍ കശ്യപ് ലീഡ് ചെയ്യുന്നു. 90 അംഗ ഛത്തീസ്ഗഢിലെ നിയമസഭയുടെ പകുതി 46 ആണ്. ബിജെപി അത് പിന്നിട്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 90 അംഗ നിയമസഭയിലേക്ക് ജനവിധി തേടി 1,181 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായാണ് പരിഗണിക്കുന്നത്.
90 റിട്ടേണിംഗ് ഓഫീസര്‍മാരെയും 416 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെയും 4596 എന്‍യുമറേറ്റര്‍മാരെയും 1699 മൈക്രോ ഒബ്‌സര്‍വര്‍മാരെയും വോട്ടെണ്ണല്‍ പ്രക്രിയയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: