ന്യൂദല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പ്രകാരം രാജസ്ഥാനില്‍ കേവല ഭൂരിപക്ഷം കടന്ന് ഭാരതീയ ജനതാ പാര്‍ട്ടി വിജയത്തിലേക്ക് നീങ്ങുകയാണ്. ബിജെപി 120 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം, കോണ്‍ഗ്രസ് 61ലും ഭാരത് ആദിവാസി പാര്‍ട്ടി (ബി.എച്ച്.ആര്.ടി.എ.ഡി.വി.എസ്.ഐ.പി.) നാല് സീറ്റുകളിലും ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) രണ്ട് സീറ്റുകളിലും സ്വതന്ത്രര്‍ ഒമ്പത് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം കാഴ്ചവയ്ക്കും. പാര്‍ട്ടിയുടെ ‘വിജയ് രഥം’ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ എത്തും. തെലങ്കാനയില്‍, ഇത്തവണ ഇല്ലെങ്കില്‍, അടുത്ത തവണ സംസ്ഥാനത്ത് ബിജെപി കൊടി ഉയര്‍ത്തുമെന്ന് പാര്‍ട്ടി നേതാവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.
അതേസമയം, ടോങ്കില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റും ബിജെപി നേതാവ് അജിത് സിംഗ് മേത്തയും ലീഡ് ചെയ്യുന്നുണ്ട. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റാണ് ടോങ്ക് മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവ് അജിത് സിംഗ് മേത്തക്കെതിരെ ഏറ്റുമുട്ടുന്നത്. 2018ല്‍ ബിജെപിയുടെ യൂനുസ് ഖാനെ 54,179 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൈലറ്റ് പരാജയപ്പെടുത്തിയത്.
അതേസമയം മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ജല്രാപട്ടനില്‍ വന്‍ ലീഡാണ് കാഴ്ചവയ്ക്കുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ദാര്‍പുര മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (സര്‍ദാര്‍പുര), മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ (ജല്രാപട്ടന്), മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് (ടോങ്ക്), സംസ്ഥാന പിസിസി മേധാവി ഗോവിന്ദ് സിംഗ് ദോതസ്ര (ലച്മംഗഡ്), ആര്‍എല്‍പി കണ്‍വീനര്‍ ഹനുമാന് ബേനിവാള്‍ (ഖിന്‍വ്സര്‍) എന്നിവരാണ് പ്രധാന മുഖങ്ങള്‍. 1,862 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 200 നിയമസഭാ സീറ്റുകളില്‍ 199 സീറ്റുകളിലേക്കാണ് നവംബര്‍ 25ന് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷം 100 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: