തിരുവനന്തപുരം: ശമ്പളക്കുടിശിക ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ കോളജ് അധ്യാപകര്‍ നടത്തിയ സമരത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഭാര്യ ഡോ. ആശയും.
39 മാസത്തെ ശമ്പളപരിഷ്കരണ കുടിശിക ആവശ്യപ്പെട്ടാണ് എകെപിസിടിഎ സമരം ചെയ്യുന്നത്. എകെപിസിടിഎയുടെ വനിതാ വിഭാഗം കണ്‍വീനറായ ഡോ. ആശ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. പണം അനുവദിക്കുന്നതില്‍ ധനവകുപ്പിന് കൂടി പങ്കുണ്ട്.
ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ശേഷം ആ തുക നല്‍കുകയാണ് കേന്ദ്രം ചെയ്യുക. ശമ്പള പരിഷ്കരണ കുടിശിക സംസ്ഥാനം അധ്യാപകര്‍ക്ക് നല്‍കിയില്ലെന്ന് മാത്രമല്ല സമയത്ത് ഇടപെടാതെ 750 കോടിയുടെ കേന്ദ്രവിഹിതം നഷ്ടപ്പെടുത്തുകയും ചെയ്തു.
ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഭാര്യയും ഇടതു അധ്യാപക സംഘടനയും പ്രതിഷേധത്തിന് സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: