പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നവംബര്‍ 30ലെ അസാധാരണ ഗസറ്റിലും www.keralapsc.govin ലും (കാറ്റഗറി നമ്പര്‍ 494മുതല്‍ 519/2023 വരെ)
ഒറ്റതവണ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും ഇപ്പോള്‍, അവസാന തീയതി ജനുവരി-3
ക്ലര്‍ക്ക്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി നിയമനം ജില്ലാ തലത്തില്‍
സംസ്ഥാന സര്‍വീസില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക്, എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), കേരള ബാങ്കില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 26 തസ്തികകളില്‍ നിയമനത്തിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നവംബര്‍ 30 ലെ അസാധാരണ ഗസറ്റിലുണ്ട്. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളുമെല്ലാം വിജ്ഞാപനത്തിലുണ്ട്. കാറ്റഗറി നമ്പര്‍ 494/2023 മുതല്‍ 519/2023 വരെ തസ്തികകള്‍ക്ക് ഒറ്റതവണ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും ജനുവരി 3 വരെ സമര്‍പ്പിക്കാം.
തസ്തികകള്‍: (ജനറല്‍ റിക്രൂട്ട്‌മെന്റ്)-അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ശമ്പളം 63700-123700 രൂപ. പ്രതീക്ഷിത ഒഴിവുകള്‍, നേരിട്ടുള്ള നിയമനം. വകുപ്പ്-ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്. യോഗ്യതാ-മോഡേണ്‍ മെഡിസിനിലുള്ള ബിരുദം/തത്തുല്യം പ്രാബല്യത്തിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടാകണം. പ്രായപരിധി 21-41 വയസ്സ്.
ലക്ചറര്‍ ഇന്‍ ആര്‍ട്‌സ് ഹിസ്റ്ററി ആന്‍ഡ് എയ്‌സെതറ്റിക്, ഒഴിവ്-1, ശമ്പളം 55200-115300 രൂപ. (സാങ്കേതിക വിദ്യാഭ്യാസം-ഫൈന്‍ ആര്‍ട്‌സ് കോളജുകള്‍), യോഗ്യത- 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹിസ്റ്ററി ഓഫ് ആര്‍ട്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം. പ്രായപരിധി 25-36 വയസ്സ്.
ദന്തല്‍ മെക്കാനിക് ഗ്രേഡ്-2, ഒഴിവ്-1, ശമ്പളം 35600-75400 രൂപ. (ആരോഗ്യവകുപ്പ്) യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം. അംഗീകൃത ദന്തല്‍ മെക്കാനിക് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 18-37 വയസ്സ്.
ദന്തല്‍ മെക്കാനിക് ഗ്രേഡ്-2, പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 35600- 75400 രൂപ. (മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസസ്) യോഗ്യത-പ്ലസ്ടു/തത്തുല്യം, ഡന്റല്‍ മെക്കാനിക് അംഗീകൃത ഡിപ്ലോമ. സ്റ്റേറ്റ് ഡന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 18-36 വയസ്സ്.
ജനറല്‍ മാനേജര്‍ (പ്രോജക്ട്), ഒഴിവ്-1, ശമ്പളം 27800 -56700 രൂപ. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. യോഗ്യത-ബിടെക്, എംബിഎ, 12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-45 വയസ്സ്.
സിഎസ്ആര്‍ ടെക്‌നീഷ്യന്‍/സ്‌റ്റെറിലൈസേഷന്‍ ഗ്രേഡ് 2, പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 26500-60700 രൂപ (മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്), യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഇന്‍സ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തില്‍ ഒരുവര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്. പ്രായപരിധി 21-36 വയസ്.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഒഴിവുകള്‍-14, ശമ്പളം 20280-54720 രൂപ. (കേരള ബാങ്ക്), യോഗ്യത: ബിരുദം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് ഹയര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കെജിടിഇ/എംജിടിഇ സര്‍ട്ടിഫിക്കറ്റ്/മലയാളം ലോവര്‍; ഷോര്‍ട്ട് ഹാന്റ് ഹയര്‍, മലയാളം ലോവര്‍, പ്രായപരിധി 18-40 വയസ്.
ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (തസ്തികമാറ്റം വഴിയുള്ള നിയമനം), ശമ്പളം 41300-87000 രൂപ. ഒഴിവുകള്‍ ജില്ലാടിസ്ഥാനത്തില്‍- തിരുവനന്തപുരം 4, ഇടുക്കി 1, തൃശൂര്‍ 1, പാലക്കാട് 2, കണ്ണൂര്‍ 2, ആലപ്പുഴ 1 (വിദ്യാഭ്യാസ വകുപ്പ്), യോഗ്യത: മലയാള ഭാഷയില്‍ ബിരുദം. ബിഎഡ്/ബിറ്റി/എല്‍റ്റി അല്ലെങ്കില്‍ ഭാഷാധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി ബാധകമല്ല.
വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), പ്രതീക്ഷിത ഒഴിവുകള്‍. 14 ജില്ലകളിലും ഒഴിവുകളുണ്ടാവും. ശമ്പളം 27900-63700 രൂപ (ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല). യോഗ്യത: പ്ലസ്ടു/തത്തുല്യം, ഉയരം 152 സെ.മീറ്റര്‍ (എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 150 സെ.മീ മതി) കായികക്ഷമതാപരീക്ഷയുണ്ട്. പ്രായപരിധി 19-31 വയസ്.
ക്ലര്‍ക്ക് (വിവിധ വകുപ്പുകള്‍), റവന്യൂ വകുപ്പിലെ ക്ലര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയും ഇതില്‍പ്പെടും. ശമ്പളം 26500-60700 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. 14 ജില്ലകളിലും ഒഴിവുണ്ട്. ജില്ലാതലത്തിലാണ് നിയമനം. നേരിട്ടുള്ള നിയമനം, യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, പ്രായപരിധി 18-36 വയസ്. ഇതേ തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് പാര്‍ട്ട്‌ടൈം കണ്ടിജന്റ് ഉള്‍പ്പെടെ താഴ്ന്ന തസ്തികയിലുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് എന്‍ജിനീയര്‍ (എസ്‌സി/എസ്ടി) (അനിമല്‍ ഹസ്ബന്ററി) വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (എസ്ടി) (പോലീസ് വകുപ്പ്), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2, (എസ്ടി) (ഹെല്‍ത്ത് സര്‍വ്വീസസ്), ട്രാക്ടര്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എസ്ടി) (അഗ്രികള്‍ച്ചര്‍ ഡവലപ്‌മെന്റ് ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍).
എന്‍സിഎ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍ (ക്രിയ ശരീര്‍) (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍), ഡന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ധീവര) (ഹെല്‍ത്ത് സര്‍വ്വീസസ്), സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ്-2 (മുസ്ലിം) (കെഎസ്‌സിസിഎംഎഫ്), എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (ഹിന്ദു നാടാര്‍/എസ്ടി) (വിദ്യാഭ്യാസം), വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (എസ്ടി) (എക്‌സൈസ്), ക്ലര്‍ക്ക് (കന്നട ആന്റ് മലയാളം) (എല്‍സി/ആംഗ്ലോ ഇന്ത്യന്‍)/ഹിന്ദു നാടാര്‍/എസ്‌ഐയുസി നാടാര്‍) (വിവിധ വകുപ്പ്), ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (വിമുക്തഭടന്മാര്‍-എസ്‌സി) (എന്‍സിസി/സൈനിക് വെല്‍ഫെയര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: