ന്യൂദല്‍ഹി: ഉദയത്തിലും അസ്തമയത്തിലും ഒരേ പ്രഭ ചൊരിയുന്ന സൂര്യനായിരുന്നു സര്‍ദാര്‍ ചിരഞ്ജീവ് സിങ്ങെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
മുതിര്‍ന്ന പ്രചാരകനും രാഷ്ട്രീയ സിഖ് സംഗത് പരിഷത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ചിരഞ്ജീവ് സിങ്ങിന് സ്മരണാഞ്ജലി അര്‍പ്പിച്ച് ദല്‍ഹി എന്‍ഡിഎംസി കാമ്പസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലെ വിഘടനവാദഭീഷണികളെ സമരസതയുടെ ഉദാത്തമായ ഭാവം കൊണ്ട് ചെറുത്ത സംഘാടകനാണ് സര്‍ദാര്‍. സംഘടനയ്ക്കുള്ളില്‍ കണിശവും പൊതുസമൂഹത്തില്‍ സൗമ്യവുമായിരുന്നു അദ്ദേഹത്തിന്റെ ഭാവം. എല്ലാവരെയും ഭാരതത്തിന്റെ മക്കള്‍ എന്ന ഭാവത്തോടെ കൂട്ടിയിണക്കാന്‍ എന്താണോ വേണ്ടത് അത് അദ്ദേഹം ചെയ്തു. കലുഷിതമായ ഭീകരാക്രമണങ്ങള്‍ക്ക് നടുവില്‍ ഹിന്ദു-സിഖ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ രാപകല്‍ പരിശ്രമിച്ചു. സിഖ് സമൂഹം ഹിന്ദുത്വത്തിന്റെ കാവല്ഭടന്മാരാണെന്ന അഭിമാനബോധം അദ്ദേഹം സൃഷ്ടിച്ചു, സര്‍സംഘചാലക് പറഞ്ഞു.
സര്‍ദാര്‍ജിയുടെ പെരുമാറ്റം മധുരതരമായിരുന്നുവെന്നും എല്ലാവരേയും സ്നേഹച്ചരടില്‍ അദ്ദേഹം കൂട്ടിയിണക്കിയെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. പഞ്ചാബിലെ ഭീകരവാദത്തിന്റെ നാളുകളില്‍, ഗുരുനാനാക്ക് ദേവിന്റെ സന്ദേശങ്ങളിലൂടെ സമാനതകളില്ലാത്ത സമരസതയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അലോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: