ശബരിമല: തീര്‍ത്ഥാടനം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് ഇന്ന് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ പശ്ചാത്തലത്തിലും ദര്‍ശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവില്ല.
കുഞ്ഞു മാളികപ്പുറങ്ങളാണ് ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും. കേരളത്തിന് പുറമേ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും കൂടുതലായി എത്തുന്നുണ്ട്.
ചോറൂണ് നടത്തുന്നതിനും സന്നിധാനത്ത് തിരക്കുണ്ട്.
തിരക്ക് അധികരിച്ചതിനാല്‍ സന്നിധാനത്ത് എത്തുന്ന കുരുന്നുകള്‍ കൂട്ടം തെറ്റിപ്പോകാതിരിക്കാന്‍ അവരുടെ കയ്യില്‍ പൊലീസ് പ്രത്യേകം തിരിച്ചറിയല്‍ ടാഗുകള്‍ കെട്ടുന്നുണ്ട്
. പമ്പയില്‍ ഗാര്‍ഡ് സ്റ്റേഷനോട് ചേര്‍ന്നാണ് കുട്ടികളുടെ കയ്യില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ടാഗ് കെട്ടിനല്കുന്നത്.
മലകയറി സന്നിധാനത്ത് എത്തി തിരക്കില്‍ ദര്‍ശനത്തിനിടെ കുരുന്നുകള്‍ കൈവിട്ടു പോകുന്ന സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: